ഒരു ദിവസം എത്ര ചായ കുടിക്കാം?

Webdunia
ശനി, 31 ജൂലൈ 2021 (10:38 IST)
രാവിലെ എഴുന്നേറ്റാല്‍ വെറുംവയറ്റില്‍ ഒരു ചായ കുടിക്കുന്നത് മലയാളിയുടെ പതിവാണ്. പിന്നീടങ്ങോട്ട് ഇടയ്ക്കിടെ ചായ കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍, ചായ കുടിക്കുന്നതിനും ഒരു നിയന്ത്രണമൊക്കെ വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
ചായ അമിതമായി കുടിക്കുന്നത് ദഹനക്കേട് ഉണ്ടാക്കുമെന്ന് നാം കേട്ടിട്ടില്ലേ? ഇതിന്റെ യാഥാര്‍ഥ്യം എന്താണ്? പാലൊഴിച്ച ചായയാണ് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍, എല്ലാവര്‍ക്കും ഈ പ്രശ്‌നം കാണില്ല. പാല്‍ ചായ അമിതമായി കുടിക്കുമ്പോള്‍ ചിലര്‍ക്ക് അമിതമായി ഗ്യാസ്ട്രബിള്‍ പ്രശ്‌നങ്ങള്‍ കാണിക്കും. ഇത്തരക്കാര്‍ പാലൊഴിച്ച ചായ പരമാവധി ഒഴിവാക്കണം. ചിലരില്‍ പാല്‍ ദഹിക്കാതെ കിടക്കാനും വയറിന് അസ്വസ്ഥത തോന്നാനും സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 
 
എന്നാല്‍, കട്ടന്‍ചായ വയറിനു അത്ര വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല. മാത്രമല്ല കട്ടന്‍ ചായ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യും. എങ്കിലും ചായ കുടി അല്‍പ്പം നിയന്ത്രിക്കുന്നത് നല്ലതാണ്. കാരണം പഞ്ചസാര ചേര്‍ത്താണ് പൊതുവെ എല്ലാവരും കട്ടന്‍ചായ കുടിക്കുന്നത്. ഇത് ഷുഗര്‍ കൂടാന്‍ കാരണമാകും. അതുകൊണ്ട് പഞ്ചസാരയിട്ട് ചായ കുടിക്കുന്നത് കുറയ്ക്കുകയാണ് ഉചിതം. മാത്രമല്ല ദിവസത്തില്‍ രണ്ട് തവണ മാത്രം ചായ കുടിക്കുകയാണ് ഉചിതം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article