രാവിലെ ചായയും കാപ്പിയും ഒഴിവാക്കി ലെമൺ ടീ പതിവാക്കൂ! ഗുണങ്ങൾ നിരവധിയാണ്

Webdunia
ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (15:38 IST)
രാവിലെ ചായയും കാപ്പിയും ഒഴിവാക്കി ലെമൺടീ കഴിച്ചു നോക്കിയാലോ? ലെമൺ ടീയുടെ ഗുണങ്ങൾ നിരവധിയാണ്. ചെറുനാരങ്ങയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്.ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും മികച്ചതാണ് ലെമൺ ടീ. ലെമണ്‍ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരം മൊത്തം ആരോഗ്യമുള്ളതാക്കി മാറ്റാന്‍ വെറും ലെമണ്‍ ടീ എന്നും കുടിച്ചാല്‍ മതി. 
 
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ലെമൺ ടീ നൽകുന്ന ഗുണം മറ്റൊന്നിനും തരാൻ കഴിയില്ല. അതുകൊണ്ടുതന്നെ രാവിലെ വെറും വയറ്റിൽ തന്നെ ഒരു ഗ്ലാസ് ലെമൺ ടീ കുടിക്കുന്നത് ഏറ്റവും നല്ലതാണ്.ആദ്യം വെള്ളം നല്ലതു പോലെ തിളപ്പിക്കാം. ഇതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിക്കാം. പിന്നീട് തേയില ഊറ്റിയെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കണം. പിന്നീട് ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കണം. പനിയുടേയും ജലദോഷത്തിന്റേയും ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ഉടന്‍ ലെമണ്‍ ടീ കഴിക്കാം. ദിവസവും മൂന്ന് നാല് നേരം ഇത് കഴിക്കുന്നത് പനിയെ പമ്പ കടത്തുന്നു. ഇത് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും കഫം ഇല്ലാതാക്കുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article