നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ചെറുപയര്‍. ചെറുപയര്‍ കൊണ്ടുള്ള കഞ്ഞി രാവിലെയോ രാത്രിയോ കഴിക്കുന്നത് ആരോഗ്യപ്രദമാണ്. ദഹനപ്രക്രിയ ഏറെ എളുപ്പമാക്കുന്ന ഒന്നാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ ഫൈബറിന്റെ മുഖ്യ ഉറവിടമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍പരിഹരിയ്ക്കുന്നതിന് ഇത് ഏറെ നല്ലതുമാണ്. മുളപ്പിച്ച ചെറുപയര്‍ പ്രോട്ടീന്റെ മുഖ്യ ഉറവിടമാണ്. കഫ, പിത്ത രോഗങ്ങളെ ചെറുക്കാനുള്ള നല്ലൊരു വഴിയാണ് ചെറുപയര്‍ നമ്മുടെ സ്ഥിരം ഭക്ഷണങ്ങളുടെ ഭാഗമാക്കുന്നത്.