ബന്ധങ്ങളില്‍ വിള്ളല്‍ വീഴാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ആശയവിനമയം ഇല്ലാതാകുന്നത്. കിടപ്പറ ബന്ധങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന തരത്തിലുള്ളതാകരുത് പങ്കാളികള്‍ തമ്മിലുള്ള അടുപ്പം.
എല്ലാ കാര്യങ്ങളും പരസ്‌പരം പങ്കുവയ്‌ക്കാന്‍ കഴിയണം. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാര്‍ പിന്നിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പുരുഷൻമാർക്ക് തങ്ങളുടേതായ കാരണങ്ങൾ മൂലം കിടപ്പറയില്‍ ഹൃദയവികാരങ്ങൾ വാക്കുകളാൽ പ്രകടിപ്പിക്കാന്‍ മടിക്കുന്നത് സ്വാഭാവികമാണ്. പലപ്പോഴും ലൈംഗിക ബന്ധത്തിനു വേണ്ടി മാത്രമാണ് പുരുഷന്മാര്‍ സമീപിക്കുന്നത്. ഈ അടുപ്പം സ്‌ത്രീക്ക് ഏറ്റവും വെറുപ്പുള്ള കാര്യമാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
കിടപ്പറയില്‍ മനസ് തുറന്ന് സംസാരിക്കാത്ത പങ്കാളിയുടെ രീതി സ്‌ത്രീയെ അലോസരപ്പെടുത്തും. സെക്‍സിനു വേണ്ടി മാത്രമുള്ള സമീപനവും സ്‌ത്രീകള്‍ ഇഷ്‌ടപ്പെടുന്നില്ല. മദ്യപിച്ച് എത്തുന്നതും സംസാരിക്കാന്‍എത്തുമ്പോള്‍ മൊബൈല്‍ ഫോണും ലാപ് ടോപ്പും ഉപയോഗിച്ചു കൊണ്ടിരിക്കുന്നതും സ്‌ത്രീകളിലെ മാനസിക അടുപ്പം ഇല്ലാതാക്കും.
സെക്‍സിന് ഇടയില്‍ സംസാരിക്കാത്തതും ഇഷ്‌ടാനിഷ്‌ടങ്ങള്‍ ചോദിച്ചറിയാത്തതും പുരുഷന്റെ വൈകല്യമാണ്. പങ്കാളിക്ക് താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ കിടപ്പറയില്‍ ചെയ്യുന്നതും അടുപ്പത്തില്‍ അകലമുണ്ടാക്കും. ശാരീരിക അടുപ്പത്തിനേക്കാള്‍ കൂടുതല്‍ മാനസിക അടുപ്പം ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.