രക്തസമ്മർദ്ദത്തെ കുറക്കാൻ രുചികരമായ ഒരു മാർഗ്ഗം ഇതാ!

Webdunia
വ്യാഴം, 3 മെയ് 2018 (12:35 IST)
ഇന്നത്തെ ജീവിതശൈലി രോഗങ്ങളിൽ ഏറ്റവുമധികം ആളുകളെ അലുട്ടുന്ന ഒന്നാണ് അമിതമായ രക്തസമ്മർദ്ദം. ഇത് ഹൃദയാരോഗ്യത്തിനു തന്നെ കടുത്ത ഭീഷണിയാണ്. നിരന്തരമായി മരുന്നുകൾ കഴിച്ചും. പല മാർഗ്ഗങ്ങൾ പരീക്ഷിച്ചും  പരാജയപ്പെട്ടിരിക്കുന്നവർ ദുഖിക്കേണ്ട. രക്ത സ്ക്കമ്മർദ്ദത്തെ പിടിച്ചു കെട്ടാൻ രിചികരവും ആരോഗ്യ ദായകവുമായ ഒരു മാർഗ്ഗം ഉണ്ട്. എന്താണെന്നാവും ചിന്തിക്കുന്നത്.
 
സംഗതി മറ്റൊന്നുമല്ല നേന്ത്രപ്പഴം തന്നെ. ആരോഗ്യ ഗുണങ്ങളുടെ അമൂല്യ കലവറയാണ് നേന്ത്രപ്പഴം എന്നതിൽ ആർക്കും സംശയം ഉണ്ടാവില്ല. എന്നാൽ ഇതിന് രക്ത സമ്മർദ്ദത്തെ എങ്ങനെ കുറക്കാനാകും എന്നതാവും സംശയം. നേന്ത്രപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്ത സമ്മർദ്ദത്തെ ക്രമപ്പെടുത്തുന്നത്.
 
രക്ത സമ്മർദ്ദം ക്രമീകരിക്കാൻ പൊട്ടാസ്യത്തെക്കാൾ നല്ല ഒരു പോഷകമില്ല എന്നു തന്നെ പറയാം. ശരീരത്തിലേക്ക് അമിതമായി ഉപ്പ് പ്രവേശിക്കുമ്പോൾ രക്തത്തിൽ സൊഡിയത്തിന്റെ അളവ്  വർധിക്കുന്നു. ഇത് ശരീരത്തിൽ നിന്നും പുറം തള്ളാൻ കിഡ്നിക്ക് സമ്മർദ്ദമേറുന്നതാണ് രക്ത സമ്മർദ്ദത്തിനിടയാക്കുന്നത്. 
 
എന്നാൽ പൊട്ടാസ്യം ശരീരത്തിലേക്കു വരുന്ന ഉപ്പിന്റെഅളവ് ക്രമീകരിച്ച്  കിഡ്നിയുടെ അമിത സമ്മർദ്ദത്തെ ഒഴിവാക്കുന്നു. ഇത് രക്ത സമ്മർദ്ദം ക്രമപ്പെടുത്തുന്നു. വൈറ്റമിൻ സി, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീവയും നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article