സ്‌ത്രീകളിലെ നടുവേദനയുടെ പ്രധാന കാരണങ്ങള്‍ ഇവയാണ് ?

വ്യാഴം, 21 ഫെബ്രുവരി 2019 (11:25 IST)
സ്വാഭാവിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് നടുവേദന. പല കാ‍രണങ്ങള്‍ മൂലം ഈ പ്രശ്‌നം അനുഭവിക്കേണ്ടതായി വരും. ജൻമനാലുള്ള വൈകല്യങ്ങളോ ചെയ്യുന്ന ജോലികളോ നടുവേദനയ്‌ക്ക് കാരണമാകാം.

പുരുഷൻമാരെ അപേക്ഷിച്ച് സ്‌ത്രീകളില്‍ നടുവേദന ഇരട്ടിയാണ്. ഇതിനു പല കാരണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും ഗർഭാശയ രോഗങ്ങളും നടുവേദനയിലേക്ക് വഴിമാറാം.

പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം, ട്യൂമർ, മൂത്രാശയ സംബന്ധമായ രോഗാവസ്ഥകൾ, വീട്ടിലെ അമിതമായ ജോലികള്‍ എന്നിവയും നടുവേദനയിലേക്ക് നീങ്ങും.

ശരീരത്തിന് കരുത്ത് പകരുന്ന ഭക്ഷണങ്ങളുടെ കുറവും നടുവേദനയ്‌ക്ക് കാരണമാകുന്നുണ്ട്. കാൽസ്യം, വൈറ്റമിനുകൾ എന്നിവയുടെ കുറവു കൊണ്ടും സ്ത്രീകളിൽ നടുവേദന അധികമാക്കും. നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയും മികച്ച ജീവിത രീതി ഉണ്ടാക്കിയെടുക്കുകയുമാണ് ഇതിനു പ്രതിവിധി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍