‘ലിംഗത്തിന്‍റെ നീളം’ - ആണുങ്ങള്‍ പറയുന്നത് കള്ളം?

ചൊവ്വ, 19 ഫെബ്രുവരി 2019 (18:59 IST)
സര്‍വേകള്‍ ഇന്ന് സാധാരണമായ ഒരു കാര്യമാണ്. എന്തിനും ഏതിനും സര്‍വേ നടത്താം. തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നതുമുതല്‍ കാമുകനെപ്പറ്റിയുള്ള സങ്കല്‍പ്പം വരെ സര്‍വേകള്‍ നടത്തി കണ്ടെത്തുന്നു. എന്നാല്‍ സര്‍വേകളുടെ വിശ്വാസ്യത അതുണ്ടായ കാലം മുതല്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്.
 
സര്‍വേകള്‍ പല തരത്തിലുണ്ട്. ഒരു വിഷയത്തേപ്പറ്റിയുള്ള അഭിപ്രായത്തിനായുള്ള സര്‍വേകള്‍ പലപ്പോഴും ശരിയാകാറാണ് പതിവ്. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളിലേക്ക് സര്‍വേ കടക്കുമ്പോള്‍ അതില്‍ സത്യം പ്രതിഫലിക്കുന്നത് പലപ്പോഴും വളരെ കുറവായിരിക്കും എന്നും പറയപ്പെടുന്നു.
 
അടുത്തിടെ വിദേശത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടന്ന ഒരു സര്‍വേയിലെ പ്രധാന ചോദ്യം ‘ഉദ്ദാരണത്തിന് ശേഷം നിങ്ങളുടെ ലിംഗത്തിന് എത്ര വലുപ്പം ഉണ്ടായിരിക്കും’ എന്നായിരുന്നു. ഇത് വളരെ വ്യക്തിപരമായ ചോദ്യമാണ്. പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിക്കാന്‍ സാധ്യത കുറവാണ്.
 
കൂടുതല്‍ പേരും പരമാവധി വലുപ്പത്തിന്‍റെ കണക്കുകളായിരിക്കും സ്വാഭാവികമായും നല്‍കുന്നത്. ആറ് മുതല്‍ ആറേകാല്‍ ഇഞ്ചുവരെ എന്നൊക്കെ വലുപ്പക്കണക്കില്‍ ശരാശരി വന്നാല്‍ അത് വെറും കള്ളത്തരമാണെന്നേ വിശ്വസിക്കാന്‍ കഴിയൂ എന്നാണ് ഗവേഷകര്‍ പറയുന്നത്.
 
പല സര്‍വേകളിലും പല കണക്കുകളും ലഭിക്കും. ഗവേഷകര്‍ നടത്തിയ നാല് സര്‍വേകളില്‍ നിന്ന് മനസിലായത് ഉദ്ധരിച്ച ലിംഗത്തിന്‍റെ വലുപ്പം ശരാശരി 5.36 ഇഞ്ച് എന്നാണ്. എന്നാല്‍ നൂറുകണക്കിന് കൊറിയന്‍ പട്ടാളക്കാരില്‍ നടത്തിയ സര്‍വേയില്‍ ശരാശരി വലുപ്പം 4.75 ഇഞ്ച് എന്ന് പറയുന്നു.
 
ഇത്തരം ചോദ്യങ്ങളില്‍ ആണുങ്ങള്‍ കള്ളം പറയുന്നു എന്നതിന്‍റെ തെളിവായാണ് ഈ സര്‍വേ ഫലങ്ങള്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍