മറവി രോഗം വരുന്നതിനും മൂന്നരവര്‍ഷം മുന്‍പ് തന്നെ പരിശോധനയിലൂടെ മുന്നറിയിപ്പ് ലഭിക്കുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ജനുവരി 2023 (09:51 IST)
മറവി രോഗം വരുന്നതിനും മൂന്നരവര്‍ഷം മുന്‍പ് തന്നെ പരിശോധനയിലൂടെ മുന്നറിയിപ്പ് ലഭിക്കുമെന്ന് പഠനം. ലണ്ടനിലെ സൈക്കോളജി ആന്റ് ന്യൂറോസയന്‍സ് കിംഗ് കോളേജ് ആണ് പഠനം നടത്തിയത്. രോഗം വരാനുള്ള സാധ്യത രക്ത പരിശോധനയിലൂടെയാണ് തിരിച്ചറിയാന്‍ സാധിക്കുന്നത്. 
 
രക്തത്തില്‍ പുതിയ ബ്രെയിന്‍ സെല്ലുകളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെത്തല്‍. ഇതിനെ ന്യൂറോജെനിസിസ് എന്നാണ് പറയുന്നത്. മറവിരോഗം ഹൈപ്പോകാംപസിലെ പുതിയ സെല്ലുകളുടെ ഉല്‍പാദനത്തെയാണ് ആദ്യ ഘട്ടങ്ങളില്‍ ബാധിക്കുന്നത്. ഇതാണ് തിരിച്ചറിയാന്‍ സാധിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article