മലബന്ധത്തിന് ഉടന്‍ പരിഹാരം!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (13:22 IST)
മലബന്ധം ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. ഇതിന് കാരങ്ങള്‍ നിരവധിയാണ്. ഭക്ഷണകാര്യങ്ങളിലെ മാറ്റം കൊണ്ട് ഒരു പരിധിവരെ നമുക്കിതിനെ പ്രതിരോധിക്കാന്‍ സാധിക്കും. കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. പലപ്പോഴും നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കഴിക്കേണ്ടത് അത്യാവശ്യമാണ്. 
 
എന്നാല്‍ സോഡ പോലുള്ള പാനീയങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മലബന്ധത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം കുടിക്കുന്നതിലൂടെ നമുക്ക് ഇത്തരം അവസ്ഥകളെ പരിഹരിക്കാന്‍ സാധിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article