ഉറങ്ങാന്‍ പറ്റാത്തത് ചിലപ്പോള്‍ ഇന്‍സോംനിയ ആകും; വേണം ചികിത്സ

രേണുക വേണു

തിങ്കള്‍, 3 ഫെബ്രുവരി 2025 (10:28 IST)
Insomnia

തുടര്‍ച്ചയായി ഉറക്കം നഷ്ടമാകുന്നത് ചിലപ്പോള്‍ ഒരു രോഗമായിരിക്കാം. ചിലരെ എപ്പോഴും അതീവ ക്ഷീണിതരായി കാണാറില്ലേ? ചിലരുടെ കണ്ണുകള്‍ക്കു ചുറ്റും കറുത്ത നിറവും കരിവാളിപ്പും ഉണ്ടാകും. ഇതിന്റെ പ്രധാന കാരണം ഇന്‍സോംനിയ ആണ്. മാത്രമല്ല ഇന്‍സോംനിയ ബാധിച്ച വ്യക്തിയെ അയാളുടെ യഥാര്‍ഥ പ്രായത്തേക്കാള്‍ പ്രായമുള്ള ആളായി തോന്നും. 
 
അകാല നര, കണ്ണിന്റെ തടങ്ങളില്‍ വ്യാപകമായ കറുപ്പ് നിറം, ശാരീരിക ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവ ഇത്തരക്കാരില്‍ കാണപ്പെടും. ഒരാഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഉറക്കം കിട്ടാത്ത അവസ്ഥ ഒരു മാസത്തോളം തുടര്‍ന്നാല്‍ അത് ക്രോണിക്ക് ഇന്‍സോംനിയ ആണ്. 
 
രാത്രി മതിയായ ഉറക്കം ലഭിക്കാത്ത പക്ഷം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണര്‍വും ഉന്മേഷവും ഉണ്ടാകില്ല. മതിയായ ഉറക്കം ലഭിക്കാത്തത് കാരണം ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ഇന്‍സോംനിയ ബാധിച്ചവരില്‍ എപ്പോഴും മന്ദത കാണപ്പെടുന്നു. ഇന്‍സോംനിയ തീവ്രമായാല്‍ അത്തരക്കാര്‍ വിഷാദ രോഗത്തിലേക്ക് വീഴാന്‍ സാധ്യത കൂടുതലാണ്. ക്രോണിക്ക് ഇന്‍സോംനിയ രോഗികളില്‍ ഭ്രമാത്മകത, വിഭ്രാന്തി എന്നിവയും കാണപ്പെടുന്നു. തുടക്കത്തില്‍ തന്നെ കൃത്യമായ ചികിത്സ ഉറപ്പാക്കേണ്ട രോഗമാണ് ഇത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍