'ഒരു സിഗരറ്റൊക്കെ വലിക്കാം'; ഇങ്ങനെ പറയുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

രേണുക വേണു

ചൊവ്വ, 7 ജനുവരി 2025 (12:55 IST)
മദ്യപാനത്തേക്കാള്‍ അപകടകാരിയാണ് പുകവലി. എന്നാല്‍ ചിലര്‍ പറയും ദിവസവും ഓരു സിഗരറ്റ് മാത്രമേ വലിക്കുന്നുള്ളൂ എന്ന്. അമിതമായി സിഗരറ്റ് വലിച്ചാല്‍ മാത്രമേ ആരോഗ്യത്തിനു ദോഷം ചെയ്യൂ എന്നാണ് ഇത്തരക്കാരുടെ വിചാരം. എന്നാല്‍ അത് തെറ്റായ ചിന്തയാണ്. ദിവസവും ഒരു സിഗരറ്റ് വലിച്ചാല്‍ പോലും നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്. 
 
ദിവസവും ഒരു സിഗരറ്റ് വലിച്ചാല്‍ പോലും നിങ്ങളുടെ ഹൃദയ ധമനികള്‍ക്ക് ക്ഷതമേല്‍ക്കാല്‍ സാധ്യതയുണ്ട്. ഇത്തരക്കാരില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കാണപ്പെടുന്നു. ദിവസവും സിഗരറ്റ് വലിക്കുന്നവരില്‍ സ്ട്രോക്ക് വരാന്‍ സാധ്യത കൂടുതലാണ്. യുവാക്കളിലെ ഹൃദയാഘാതം കൂടാന്‍ പ്രധാന കാരണം സിഗരറ്റ് വലിയാണ്. ദിവസവും സിഗരറ്റ് വലിച്ചാല്‍ നെഞ്ചില്‍ കഫം കെട്ടാനും ശ്വാസം മുട്ടല്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്. 
 
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രധാന കാരണം പുകവലിയാണ്. സ്ഥിരം പുകവലിക്കുന്നവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമത കുറയും. ഇവരില്‍ ശ്വാസംമുട്ട്, ആസ്മ എന്നിവ കാണപ്പെടാന്‍ സാധ്യതയുണ്ട്. പുകവലിക്കുന്നത് പുരുഷന്‍മാരില്‍ ബീജത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ദിവസവും ഒരു സിഗരറ്റ് വലിച്ചാല്‍ പോലും പല്ലുകളില്‍ കറ വരാന്‍ സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍