എന്ത് ഭക്ഷണം കഴിച്ചാലും ഓക്കാനം വരുന്നു; കാരണങ്ങള്‍ ഇതൊക്കെ

രേണുക വേണു

ചൊവ്വ, 7 ജനുവരി 2025 (14:49 IST)
പല ഗുരുതര രോഗങ്ങളുടെയും ആദ്യ ലക്ഷണങ്ങള്‍ വളരെ നിസാരമായിരിക്കും. തുടര്‍ച്ചയായി അത്തരം ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ നാം ശ്രദ്ധിക്കാതിരിക്കുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്യും. അങ്ങനെയൊന്നാണ് ഇടയ്ക്കിടെയുള്ള ഓക്കാനം, ഛര്‍ദി എന്നിവ. ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് തുടര്‍ച്ചയായി ഓക്കാനം വരുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ വൈകരുത്. 
 
വയറിനുള്ളില്‍ അണുബാധയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഓക്കാനം വരുന്നു 
 
ഭക്ഷണം ദഹിക്കാതിരിക്കുക, അസിഡിറ്റി എന്നിവ ഉള്ളവരിലും ഇടയ്ക്കിടെ ഓക്കാനം കാണപ്പെടും
 
നിങ്ങള്‍ക്ക് മലബന്ധം ഉണ്ടെങ്കില്‍ ഭക്ഷണത്തോട് വിരക്തിയും ഓക്കാനവും തോന്നും 
 
ഓക്കാനം, ഛര്‍ദി എന്നിവ ഭക്ഷ്യവിഷബാധയുടെ ലക്ഷണവുമായിരിക്കാം
 
നിങ്ങളുടെ രക്തസമ്മര്‍ദ്ദം അപകടകരമായ രീതിയില്‍ കുറഞ്ഞാലും ഛര്‍ദി, ഓക്കാനം എന്നീ ലക്ഷണങ്ങള്‍ കാണിക്കും 
 
ആവശ്യത്തിനുള്ള വെള്ളം കുടിക്കാത്തത് വഴി നിര്‍ജലീകരണം സംഭവിച്ചാലും ഓക്കാനത്തിനു സാധ്യതയുണ്ട് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍