കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഈ ഇറച്ചികള്‍ നിയന്ത്രിക്കുക

രേണുക വേണു

തിങ്കള്‍, 24 ഫെബ്രുവരി 2025 (10:27 IST)
അതീവ ശ്രദ്ധ ചെലുത്തേണ്ട അസുഖമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ രോഗികള്‍ ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം വയ്ക്കണം. ഭക്ഷണം നിയന്ത്രിക്കുകയും ആരോഗ്യകരമായ ഭക്ഷണരീതി ശീലിക്കുകയും ചെയ്താല്‍ ഉയര്‍ന്ന കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ സാധിക്കും. 
 
കൊളസ്‌ട്രോള്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ റെഡ് മീറ്റ് പരമാവധി ഒഴിവാക്കുകയാണ് പ്രധാനമായി വേണ്ടത്. ബീഫ്, പോര്‍ക്ക്, മട്ടന്‍ എന്നിവ കൊളസ്‌ട്രോള്‍ രോഗികള്‍ മിതമായി മാത്രം കഴിക്കുക. റെഡ് മീറ്റില്‍ പൂരിത കൊഴുപ്പും കൊളസ്‌ട്രോളിന്റെ അളവും കൂടുതലാണ്.
 
കൊളസ്‌ട്രോള്‍ രോഗികള്‍ക്കു ചിക്കന്‍ കഴിക്കാമെങ്കിലും അമിതമാകരുത്. മാത്രമല്ല ചിക്കന്‍ അടക്കമുള്ള ഇറച്ചികള്‍ വറുത്തും പൊരിച്ചും കഴിക്കുന്നത് ഒഴിവാക്കുക. നന്നായി വേവിച്ച ശേഷം വളരെ മിതമായ രീതിയില്‍ മാത്രം ചിക്കന്‍ കഴിക്കുക.  
 
അതേസമയം കൊളസ്‌ട്രോള്‍ രോഗികള്‍ക്കു എത്ര വേണമെങ്കിലും മീന്‍ കറിവെച്ച് കഴിക്കാം. ബീഫും പോര്‍ക്കുമെല്ലാം ആഴ്ചയില്‍ ഒരിക്കല്‍ മൂന്നോ നാലോ കഷ്ണം എന്നതില്‍ കൂടുതല്‍ കഴിക്കരുത്. പച്ചക്കറികളും ഫ്രൂട്ട്‌സും ശീലമാക്കുകയും ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും വേണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍