വെറുതേ പണം കളയണ്ട, മേക്കപ്പ് റിമൂവർ ഇനി വീട്ടിലുമുണ്ടാക്കാം !

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (17:50 IST)
വിവാഹം, പിറന്നാൾ തുടങ്ങി ആഘോഷങ്ങൾ എന്തുമാകട്ടെ തിളങ്ങണമെങ്കിൽ ഒരുത്തിരിയെങ്കിലും മേക്കപ് ഇല്ലാതെ പറ്റില്ല. നാച്ചുറൽ ബ്യൂട്ടിയിൽ വിശ്വസിക്കുന്നവർ പോലും വിശേഷ ദിവസങ്ങളിൽ മേക്കപ് ഇടാറുണ്ട്. മേക്കപ്പ് ചെയ്ത്കഴിഞ്ഞാല്‍ അത് റിമൂവ് ചെയ്യുന്നത് വളരെ പാടാണ്. സാധാരണ വെള്ളവും സോപ്പും ഉപയോഗിച്ചാല്‍ സ്‌കിന്നില്‍ നിന്നും മേക്കപ്പ് അംശം പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിക്കില്ല. 
 
അതിനാല്‍ തന്നെ ചിലര്‍ വിപണിയില്‍ നിന്നും വാങ്ങിക്കുന്ന മേക്കപ്പ് റിമൂവര്‍ ഉപയോഗിക്കാറുണ്ട്. വെറുതേ ഇത്തരം വസ്തുക്കൾ വാങ്ങി പണം കളയണ്ട, മേക്കപ് റിമൂവർ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതെ ഉള്ളു. എങ്ങനെയാണെന്ന് നോക്കാം.
 
തേന്‍, ബേക്കിങ് സോഡ എന്നിവ കൊണ്ട് മേക്കപ് റിമൂവര്‍ ഉണ്ടാക്കാം. ഒരു ചെറിയ തുണികഷ്ണത്തിലേക്ക് ഒരു സ്പൂണ്‍ തേന്‍ ഒഴിച്ച് അതില്‍ കുറച്ച് ബേക്കിങ് സോഡ വിതറി ഉപയോഗിച്ചാല്‍ മതി. പാലില്‍ മുക്കിയ പഞ്ഞി കൊണ്ട് മേക്ക്അപ്പ് തുടയ്ക്കുക. ശേഷം ചൂടുവെള്ളത്തില്‍ കഴുകുക, മേക്കപ്പ് പൂര്‍ണമായും ഇല്ലാതാക്കും. ചർമം സോഫ്റ്റായവർ ഒലീവ് ഓയിൽ പുരട്ടാവുന്നതാണ്. അല്ലാത്തവർ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചാൽ മതി.  

അനുബന്ധ വാര്‍ത്തകള്‍

Next Article