വേദനയോ, ആഭരണങ്ങള്‍ ഉപേക്ഷിക്കൂ

Webdunia
WDWD
പാര്‍ട്ടികളില്‍ നിങ്ങളെ ശ്രദ്ധാകേന്ദ്രമാക്കുന്ന പളുപളെ തിളങ്ങുന്ന ഇയര്‍ റിംഗ്‌സും ചെയിനും ഫാന്‍സി വാച്ചുകളുമൊക്കെ ഉപേക്ഷിക്കാനുള്ള നിര്‍ദ്ദേശം ചിലപ്പോള്‍ നിങ്ങളെ വേദനിപ്പിച്ചേക്കാം. പക്ഷെ ഇവയൊക്കെ ഉപേക്ഷിച്ചാല്‍ മറ്റു ചില വേദനകള്‍ ഇല്ലാതാക്കാമെന്നാണ് സിമോണ്‍ കിംഗ് എന്ന പേശീരോഗ വിദഗ്ധന്‍.

എന്നാല്‍ ലോഹങ്ങളുടെ പ്രഭാവം പേശികളില്‍ അസ്വസ്ഥതയും വേദനയും ഉണ്ടാക്കുമെന്നാണ് പഠനം പറയുന്നത്. പേശികള്‍ സാധാരണ ഉള്ളതിലും ദുര്‍ബ്ബലമായിത്തീരുകയാണത്രേ ഇതിലൂടെ. കഴുത്തുവേദന, നടുവുവേദന, കഴുത്തിന്‍റെ പിന്‍‌ഭാഗത്ത് മരവിപ്പ്, ഡിസ്കുകളുടെ സ്ഥാനഭ്രംശം തുടങ്ങിയവയൊക്കെ ഇതിലൂടെ ഉണ്ടാകുമത്രേ.

ഇത്തരം വേദനകള്‍ നിത്യജീവിതത്തെ വിഷമത്തിലാക്കുകയും ഔദ്യോഗിക-കായിക ജീവിതത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്താല്‍ സൌന്ദര്യത്തെ മറന്ന് ഇവയെ ഒഴിവാക്കാമെന്ന് കിംഗ് പറയുന്നു. അതിനു തയ്യാറായില്ലെങ്കില്‍ വര്‍ഷങ്ങളോളം ഇവ സഹിക്കേണ്ടി വരുമത്രെ. കഴിഞ്ഞ എട്ടുവര്‍ഷമായി നടത്തുന്ന പഠനങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

നാഡീവ്യവസഥക്കും പേശികള്‍ക്കും ലോഹങ്ങളുടെ നിരന്തര സമ്പര്‍ക്കം അസ്വാഭാവിക മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. വേദനയുള്ളവര്‍ ഈ മാര്‍ഗ്ഗം പരീക്ഷിച്ചുനോക്കൂ. ഏറ്റവും പ്രകൃതിദത്തമായ ചികിത്സയിലൂടെ വേദനകള്‍ പരിഹരിക്കാനാകുമെന്ന് കിംഗ് പറയുന്നു.