മൃദുവായ പാദങ്ങള്‍ക്ക്

Webdunia
FILEIFM
സുന്ദരിയാവാന്‍ മുഖഭംഗി മാത്രം പോരാ. കാല്‍നഖം മുതല്‍ തലമുടി വരെ ഭംഗിയുള്ളതാകണം. കാലുകള്‍ ഭംഗിയായി സൂക്ഷിക്കുന്നത് വ്യക്തിത്വത്തിനും മാറ്റു കൂട്ടം. അതിനു ചില മാര്‍ഗ്ഗങ്ങള്‍ ഇതാ.

രൂക്ഷതയില്ലാത്ത സോപ്പുകൊണ്ട് ദിവസേന കാലുകള്‍ കഴുകുക. മൃദുവായ ഒരു ലൂഫ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടുതവണ കാലുകള്‍ വൃത്തിയാക്കുക. വളരെ വരണ്ട ചര്‍മ്മമാണെങ്കില്‍ കൂടുതല്‍ കൊഴുപ്പ് അടങ്ങിയ സോപ്പ് ഉപയോഗിക്കുക.

ഉറങ്ങുന്നതിനു മുന്‍പ് ഒരു നല്ല ക്രീമോ എണ്ണയോ ഉപയോഗിച്ച് കാലുകള്‍ മസാജ് ചെയ്യുക. ഒരു ജോഡി കോട്ടണ്‍ കാലുറകള്‍ ധരിക്കുക. മൃദുവായ കാലുകള്‍ ഉറപ്പ്. കാല്പാദങ്ങളില്‍ മൃതകോശങ്ങള്‍ കട്ടിയായി കിടന്നാല്‍ അതു നീക്കം ചെയ്യാനായി റേസര്‍ ഉപയോഗിക്കരുത്. പകരം നിങ്ങളുടെ നെയില്‍ ഫയല്‍ ഉപയോഗിക്കുക.

ഹൈഹീല്‍ ചെരുപ്പുകള്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നവര്‍ക്ക് പാദത്തിന്‍റെ ഭംഗി നഷ്റ്റപ്പെടാന്‍ ഇടയുണ്ട്. ഇറ്റയ്ക്കൊക്കെ കാലിനു സുഖം പകരുന്ന പാദരക്ഷകള്‍ ഉപയോഗിക്കുക. പാദങ്ങള്‍ ആകെ തളര്‍ന്നതായി തോന്നുണ്ടോ. ഒരു ടെന്നീസ് ബോളിനു മുകളില്‍ പാദങ്ങള്‍ ഉരസുക. പാദങ്ങള്‍ക്ക് പുതുമ കിട്ടും.

വരണ്ട ചര്‍മ്മത്തിന് കിടക്കുന്നതിനു മുന്‍പ് കാലുകളില്‍ പെട്രോളിയം ജെല്ലി പുരട്ടുക. സോക്സ് ധരിച്ച് കിടന്നുറങ്ങുക. പ്രഭാതത്തില്‍ കാലുകള്‍ മനോഹരമായിരിക്കും. നഖങ്ങള്‍ പോളിഷ് ചെയ്യുന്നോ? അതിനു മുന്‍പ് നഖങ്ങളില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് തുടയ്ക്കുക. പോളിഷ് നന്നായി ഒട്ടും. നഖങ്ങള്‍ കൂടുതല്‍ മനോഹരമാകുകയും ചെയ്യും.