തിരക്കിട്ട ജീവിതത്തില്‍ ചില കാര്യങ്ങള്‍

Webdunia
PTIPTI
രാത്രി വൈകി ടി.വി യുടെയും കമ്പ്യൂട്ടറിന്റെയും മുന്നിലിരിക്കുന്നത്‌ ഒഴിവാക്കുക. ഇത്‌ ഉറക്ക ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കും. ഉറക്കമില്ലായ്മ ഉണ്ടാക്കും.

വൃത്തിയുള്ള ബ്യൂട്ടിപാര്‍ലറുകളില്‍ മാത്രം പോകുക. ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നു എന്ന്‌ ഉറപ്പാക്കുക. ഇല്ലെങ്കില്‍ ഫംഗല്‍ ബാധ ഉണ്ടാവും. ചുണ്ടുകളില്‍ പൊട്ടലോ? വീറ്റ്‌ ജേം ഓയിലിനോടൊപ്പം ഗ്ലിസറിന്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുക. ചുണ്ടുകള്‍ മൃദുവും സ്നിഗ്ദ്ധവുമാകും.

ഡയറ്റ് നോക്കുമ്പോള്‍ ചിക്കു, വാഴപ്പഴം, മുന്തിരി എന്നിവ ഒഴിവാക്കുക. ഇവയില്‍ കലോറി സാന്ദ്രതയും മധുരവും കൂടുതലാണ്. വാസ്‌ലൈന്‍ മുറിവുണക്കും. ലിപ് ബാം ചുണ്ട് സ്നിഗ്ധമാക്കും. വാസ്‌ലൈന്‍ പകലും ലിപ് ബാം രാത്രിയും ഉപയോഗിക്കുക. ചായക്കു പകരം ഗ്രീന്‍ ടീ ഉപയോഗിക്കാം. ഇത് ക്യാന്‍സര്‍, വാര്‍ദ്ധക്യം എന്നിവയെ പ്രതിരോധിക്കും. വായ്നാറ്റവും മലബന്ധവും അകറ്റും.

കൊതുകുകടിച്ചത് ചുവന്നു തടിച്ചാല്‍ പഴത്തൊലിക്ക് അകവശം കൊണ്ട് ചര്‍മ്മത്തില്‍ ഉരസുക. തടിപ്പ് വിട്ടുമാറും. അടച്ചുപൂട്ടിയ ഓഫീസ് മുറികള്‍ നിങ്ങളില്‍ വിഷാദം ഉണ്ടാക്കാം. ഇടയ്ക്കിടെ അല്‍പ്പം സൂര്യപ്രകാശം ഏല്‍ക്കുന്നത് ശീലമാക്കിയാല്‍ ഇത് ഒഴിവാക്കാം.

നിങ്ങള്‍ മധുരപ്രിയരാണോ. മില്‍ക്ക് ചോക്ലേറ്റുകളേക്കാള്‍ ഇരുണ്ട ചോക്ലേറ്റുകള്‍ ഉപയോഗിക്കുക. ഇവയ്ക്ക് ദന്തക്ഷയം കുറയ്ക്കാന്‍ കഴിയും.