അഴകൊത്ത പാദങ്ങള്‍ക്ക്

Webdunia
IFM
സുന്ദരിയാകാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍. പക്ഷെ മുഖവും മുടിയുമൊക്കെ മിനുക്കി നടന്നാല്‍ സുന്ദരിയാവില്ല. ഉച്ചി മുതല്‍ ഉള്ളം കാല്‍ വരെ സമ്പൂര്‍ണ്ണ സംരക്ഷണമാണ് ഫാഷന്‍ ഗുരുക്കള്‍ നിര്‍ദ്ദേശിക്കുന്നത്.

തിരക്കുള്ള നിത്യജീവിതത്തില്‍ എപ്പോഴും മറന്നു പോകുന്നത് കാലുകളുടെ ഭംഗിയും സംരക്ഷണവുമാണ്. നഖത്തില്‍ തൊട്ടു തുടങ്ങണം പാദ സംരക്ഷണം. കാലിലെ നഖങ്ങള്‍ കുഴിനഖമാകാതെ വൃത്തിയായും വശങ്ങള്‍ നിരപ്പായും മുറിക്കുക. ഇത് കൃത്യമായി ചെയ്യുന്നതിന് എമരി ബോര്‍ഡ് ഉപയോഗിക്കണം.

കാലുകളില്‍ എണ്ണ തേയ്ക്കുന്നത് ഞരമ്പുകളുടെ ഉണര്‍വിനും തലച്ചോറിന്‍റെ ഉത്തേജനത്തിനും സഹായകമാണ് ഇത്. നിത്യേന ഇതു ചെയ്താല്‍ കാലുകള്‍ സ്നിഗ്ധമാകുകയും വെള്ളത്തില്‍ ഇറങ്ങുമ്പോഴും മറ്റും ത്വക്കിന് സംരക്ഷണം നല്‍കുകയും ചെയ്യും. മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നതിലും ഫലപ്രദമാണ് ഇത്. കാലുകള്‍ വരണ്ടു വെളുത്ത പാടുവീഴാതിരിക്കാന്‍ ഇതു നന്നാണ്.

നഖങ്ങള്‍ ഫയല്‍ ചെയ്യുമ്പോള്‍ അത് വശങ്ങളില്‍ നിന്ന് മദ്ധ്യത്തിലേക്കു ചെയുക. മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കും ഫയല്‍ ചെയ്യരുത്. നഖങ്ങളില്‍ പോളിഷ് ഇടുമ്പോള്‍ നിങ്ങള്‍ എഴുതാന്‍ ഉപയോഗിക്കാത്ത കൈയ്യുടെ ചെറുവിരല്‍ മുതല്‍ ഇട്ടുതുടങ്ങുക. ഇത്തരത്തില്‍ 10 വിരലുകളിലും ഇടുക.

നഖങ്ങളില്‍ തൊടാന്‍ ഇനി 10 മിനിറ്റ് കഴിയട്ടെ. അല്ലെങ്കില്‍ അത് പോളിഷിന്‍റെ ഭംഗിയും മിനുസവും ഇല്ലാതാക്കും. ഉപ്പൂറ്റി ഒരു നനഞ്ഞ പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് ഉരച്ചുകഴുകുക. ഉരക്കുന്നത് മൃദുവായി വേണം. കൂടുതലാകരുത്.