അരിപ്പൊടിയേക്കാള്‍ നല്ലത് റാഗി പുട്ട്

രേണുക വേണു
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (20:23 IST)
Ragi Puttu

അരിപ്പൊടി കൊണ്ടാണ് നമ്മുടെ വീടുകളില്‍ പ്രധാനമായും പുട്ട് ഉണ്ടാക്കുക. എന്നാല്‍ അരിപ്പൊടിയേക്കാള്‍ നല്ലത് റാഗിപ്പൊടിയാണ്. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള റാഗി എല്ലുകള്‍ക്കും പല്ലുകള്‍ക്കും നല്ലതാണ്. അരിപ്പൊടിയേക്കാള്‍ ഫൈബര്‍ റാഗിപ്പൊടിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനു നല്ലതാണ്, മലബന്ധം ഒഴിവാക്കും. 
 
കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള റാഗി പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ റാഗിപ്പുട്ട് സഹായിക്കും. അമിനോ ആസിഡ്, ഇരുമ്പ്, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവയുടെ കലവറയാണ് റാഗി. ഒരു കഷണം റാഗി പുട്ടും മുളപ്പിച്ച കടലയും കഴിച്ചാല്‍ ഒരു ദിവസത്തിനു ആവശ്യമായ ഊര്‍ജം നിങ്ങള്‍ക്ക് ലഭിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article