വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കാമോ, എന്താണ് ഐസിഎംആര്‍ പറയുന്നത്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 ഓഗസ്റ്റ് 2024 (18:21 IST)
വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ കാന്‍സറിന് കാരണമാകുമെന്ന് ഐസിഎംആര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അടുത്തിടെ ഇറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. വീണ്ടുംവീണ്ടും വെജിറ്റബില്‍ ഓയിലുകള്‍ ചൂടാക്കുമ്പോള്‍ വിഷകരമായ വസ്തുക്കള്‍ ഉണ്ടാകുകയും ഇത് കാര്‍ഡിയോ വസ്‌കുലര്‍ രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുകയും ചെയ്യും.
 
ഇത്തരം എണ്ണകള്‍ ശരീരത്തില്‍ ഫ്രീറാഡിക്കലുകള്‍ ഉയര്‍ത്തുന്നു. ചൂടാക്കുമ്പോള്‍ ചില ഫാറ്റുകള്‍ ട്രാന്‍സ് ഫാറ്റായി മാറുന്നു. ട്രാന്‍സ് ഫാറ്റുകള്‍ ശരീരത്തിന് ദോഷമാണ്. കൂടാതെ പാല്‍ചായ ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍