ഇതെല്ലാം അറിഞ്ഞാണോ വിവാഹത്തിനു മുമ്പുതന്നെ സെക്സിലേര്‍പ്പെട്ടത് ? എങ്കില്‍...

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (12:37 IST)
വിവാഹത്തിനു മുമ്പുള്ള സെക്‌സ് പലയിടങ്ങളിലും ഇപ്പോഴും നല്ല പ്രവണതയായല്ല കണക്കാക്കിപ്പോരുന്നത്. മാത്രമല്ല, അത് പാപമാണെന്ന വിശ്വാസവും പലയിറ്റത്തും നിലനില്‍ക്കുന്നുമുണ്ട്. എല്ലാവര്‍ക്കും അക്കാര്യം അംഗീകരിയ്ക്കാന്‍ സാധിക്കില്ലെങ്കിലും, സെക്‌സ് വിവാഹത്തിനു മുമ്പ് ഒഴിവാക്കേണ്ടതാണെന്നു പറയുന്നതിന് പല ന്യായങ്ങളുമുണ്ട്. വിവാഹത്തിനു മുന്‍പുള്ള സെക്‌സ് എങ്ങനെ ദോഷം ചെയ്യുമെന്നതു സംബന്ധിച്ചുളള ചില കാര്യങ്ങളെക്കുറിച്ചറിയ്യാം...
 
ഇരുവരുടേയും സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ഒന്നായിരിക്കും ഇത്. കാമുകന് കാമുകിയെക്കുറിച്ചും അതുപോലെ തിരിച്ചും മോശമായ കാഴ്ചപ്പാടുണ്ടാകാന്‍ വിവാഹ പൂര്‍വ സെക്സ് കാരണമായേക്കാം. വിവാഹത്തിനു മുമ്പുള്ള സെക്‌സ് പങ്കാളികളില്‍ കുറ്റബോധം വരുത്തുകയും ഇതുമൂലം ചിലര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ഇതിനു ശേഷം കുടുംബമൂല്യങ്ങള്‍ തകര്‍ത്തു, കുടുംബാംഗങ്ങളെ വഞ്ചിച്ചു എന്നിങ്ങനെയുള്ള തോന്നലുകള്‍ ഉണ്ടാകാനും കാരണമായേക്കും.
 
ചിലര്‍ക്ക് പ്രണയം വിവാഹത്തിലെത്താത്ത സന്ദര്‍ഭങ്ങളുണ്ടായേക്കാം. ഇത്തരം ഘട്ടത്തില്‍ സെക്‌സ് ഇരുവരുടേയും ഭാവിയെക്കൂടി ബാധിച്ചേക്കാം. വേണ്ട രീതിയില്‍ മുന്‍കരുതലുകളെടുക്കാത്ത പക്ഷം, ലൈംഗിക ജന്യ രോഗങ്ങള്‍ പങ്കാളിക്കുണ്ടെങ്കില്‍ അത് പകരാനും കാരണമായേക്കും. ചില സന്ദര്‍ഭങ്ങളില്‍ അപ്രതീക്ഷിത ഗര്‍ഭധാരണത്തിനും ഇതെത്തുടര്‍ന്നുള്ള അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് വഴി തെളിക്കുകയും അതോടെ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ വീഴ്ത്തുകയും ചെയ്യും.
Next Article