മാതാപിതാക്കൾ എപ്പോഴും കുട്ടികളുടെ കാര്യത്തിൽ അമിത ശ്രദ്ധാലുക്കളാണ്. അതുകൊണ്ടുതന്നെ അവരുടെ ആഗ്രഹങ്ങൾ അതേപോലെ സഫലമാക്കിക്കൊടുക്കാനും അവർ ശ്രദ്ധിക്കും. എന്നാൽ ടിവി കാണാനുള്ള അനുവാദം നൽകുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
കാലിഫോര്‍ണിയയിലെ സാന്‍ ഡിഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയ പഠനത്തിൽ പറയുന്നത് അമിതമായി ടെലിവിഷന് മുന്നില്‍ ഇരിക്കുന്ന കുട്ടികളിലും ഫോണില്‍ ഗെയിം കളിക്കുന്ന കുട്ടികളിലും വിഷാദം ഉണ്ടാകാനുളള സാധ്യത ഉണ്ടെന്നാണ് പഠനം പറയുന്നത്.
ദിവസവും ഒരു മണിക്കൂറിലധികം സമയം ടിവി കാണുകയും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളില്‍ പെട്ടെന്ന് ദേഷ്യം വരാനും വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ടിവി സ്ക്രീനും ഫോണ്‍ സ്ക്രീനും അധികം നേരം ഉപയോഗിക്കുന്നവരില്‍ പെട്ടെന്ന് ദേഷ്യം വരുന്ന പോലെ തന്നെ സന്തോഷവും ഇവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല എന്നും പഠനം സൂചിപ്പിക്കുന്നു.