ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

നിഹാരിക കെ.എസ്
വ്യാഴം, 9 ജനുവരി 2025 (18:10 IST)
ചെവിക്കായം നീക്കം ചെയ്യാനായി ഒന്നെങ്കിൽ പിന്നിന്റെ പിൻഭാഗം അല്ലെങ്കിൽ ബഡ്സ് ഉപയോ​ഗിക്കുന്നവരാണ് അധികവും. എന്നാൽ ഇത് നല്ലതല്ല. കാരണം, ബഡ്സ് ചെവിക്കുള്ളിൽ ഇടുമ്പോൾ  ചെവിക്കായം വീണ്ടും അകത്തേയ്ക്ക് നീങ്ങുകയാണ് ചെയ്യുന്നത്. ചെവിക്കായം കൂടുതൽ അകത്തേയ്ക്ക് പോയാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യം അറിയാതെയാണ് പലരും ഇത് ആവർത്തിക്കുന്നത്. ബഡ്‌സ് ചെവിയിൽ ഇടുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
 
കേൾവിക്കുറവ്, ചെവിയിൽ അണുബാധ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. 
 
ബ്രോക്ക് വരാനും ഇയർ ഡ്രം പൊട്ടാനുമുള്ള സാധ്യതയുണ്ട്. 
 
ചെവിക്കുള്ളിലെ ചർമ്മം വളരെ ലോലമാണ്. അത് കൊണ്ട് തന്നെ ചർമ്മത്തിന് കേടുവരികയോ കേൾവിശക്തിയെ ബാധിക്കുകയോ ചെയ്യാം.
 
ചില സമയങ്ങളിൽ ബഡ്സിന്റെ അറ്റം ചെവിക്കുള്ളിൽ കൊണ്ടിട്ടും ചെവിക്കുള്ളിൽ മുറിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
 
​​ഗ്ലസറിൻ, ഹൈഡ്രജൻ പെറോക്സൈഡ്, മിനറൽ ഓയിൽ എന്നിവ ഒന്നോ രണ്ടോ തുള്ളി മാത്രം ചെവിയിൽ ഒഴിച്ച് കൊടുക്കുക. അല്ലെങ്കിൽ ഒന്നോ രണ്ടോ തുള്ളി ചെറുചൂടുള്ള വെളിച്ചെണ്ണ ചെവിയിൽ ഒഴിച്ചും ചെവിക്കായം നീക്കം ചെയ്യാം. ചെവിക്കുള്ളിൽ നിന്ന് വേദനയോ ദുർ​ഗന്ധമോ വരുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article