ശരിയായ അളവില്‍ വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ശനി, 19 ഒക്‌ടോബര്‍ 2024 (14:37 IST)
ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാം. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനത്തിനു പോലും വെള്ളം ആവശ്യമാണ്. എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രത്തോളം ശരീരത്തിന് നല്ലതാണ്. എന്നിരുന്നാലും ചില അസുഖങ്ങള്‍ ഉള്ളവര്‍ക്ക് കുടിക്കേണ്ട അളവിലും വ്യത്യാസമുണ്ടായേക്കാം. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കില്‍ അത് എറ്റവും കൂടുതല്‍ ബാധിക്കുന്നത് വൃക്കകളെയാണ്. വ്യക്ക തകരാറ്, കല്ല്, മറ്റ് മൂത്രാശയ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമായേക്കാം. മറ്റൊന്ന് മലബന്ധമാണ്. ശരിയായി വെള്ളം കുടിച്ചില്ലെങ്കില്‍ അത് ദഹനത്തെ ബാധിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. 
 
വെള്ളം ശരിയായി കഴിച്ചില്ലെങ്കില്‍ അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. ചര്‍മ്മം ജലാംശം നഷ്ടപ്പെട്ട് വരണ്ടതായി മാറുന്നു. വെള്ളം കുടിക്കാത്തവരില്‍ അതിയായ ക്ഷീണം അനുഭവപ്പെടാറുണ്ട്. രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ ധാരാളം വെള്ളം കുടിക്കുന്നത് രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍