ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നവരാണോ നിങ്ങൾ, പ്രശ്നങ്ങൾ പിന്നാലെ വരും

അഭിറാം മനോഹർ

ശനി, 12 ഒക്‌ടോബര്‍ 2024 (10:55 IST)
വായ്‌നാറ്റം ഒഴിവാക്കാനും ഒരു ശീലം പോലെ വെറുതെയും ചൂയിങ്ങ് ഗം ഉപയോഗിക്കുന്നവരുണ്ട്. പലരും ച്യൂയിങ് ഗമ്മിന്റെ രുചി നഷ്ടമാകുമ്പോള്‍ തുപ്പികളയുന്നവരാണെങ്കില്‍ ചിലര്‍ അത് ദീര്‍ഘനേരം വായിലിട്ട് ചവയ്ക്കുന്ന ശീലമുള്ളവരാണ്. ഇത്തരക്കാരില്‍ ഈ ശീലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
 
ഒരു ദിവസം 15 മിനിറ്റില്‍ കൂടുതല്‍ ച്യൂയിങ് ഗം വായിലിട്ട് ചവയ്ക്കാന്‍ പാടില്ല. എന്നാല്‍ പലരും ഇടയ്ക്കിടെ വായില്‍ ച്യൂയിങ് ഗം ചവയ്ക്കുന്നവരാണ്. ദീര്‍ഘനേരം ച്യൂയിങ്ങ് ഗം ഒരു ഭാഗത്ത് മാത്രം ചവയ്ക്കുനവരാണെങ്കില്‍ ഇത് താടിയെല്ലിനും ചെവിയ്ക്കും വേദനയുണ്ടാക്കാം.
 
പഞ്ചസാരയില്ലാത്ത ഗമ്മില്‍ ആസിഡിന്റെ ഫ്‌ളേവറുകളുണ്ടാകാം. ഇത് ഡെന്റല്‍ ഇറോഷന് കാരണമാകും. പല്ലിന്റെ ഇനാമല്‍ നഷ്ടമാകുന്നതിന് വരെ ഇത് കാരണമാകും. ദീര്‍ഘനേരം ഗം ചവയ്ക്കുന്നതിലൂടെ ഗ്യാസ്ട്രിക് പ്രശ്‌നങ്ങളും ഉണ്ടാക്കും. കൂടാതെ ഗം ദീര്‍ഘനേരം ചവയ്ക്കുന്നത് മെര്‍ക്കുറി പുറപ്പെടുവിക്കാനും ഇത് നാഡിസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍