സ്തനാര്‍ബുദം: ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

Webdunia
വ്യാഴം, 11 ഓഗസ്റ്റ് 2016 (16:21 IST)
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനമായിട്ടാണ് ബ്രെസ്റ്റ് കാന്‍സര്‍ അഥവാ സ്തനാര്‍ബുദത്തെ കണക്കാക്കുത്. ലോകത്താകെയുള്ള കണക്കില്‍ 16 ശതമാനത്തിലധികം സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സര്‍ സ്തനാര്‍ബുദ ബാധിതരാണെന്ന് കരുതുന്നു. ഭക്ഷണത്തിന്റെ ലഭ്യത, വ്യായാമമില്ലായ്, കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിലുള്ള അനാസ്ഥ, പാരമ്പര്യ ജീനുകള്‍, അമിത വണ്ണം, കോസ്‌മെറ്റിക് ബ്രെസ്ര്‌റ് ഇംപ്ലാന്റ് എിവ രോഗത്തിന്റെ വ്യാപനത്തിന് കാരണമായതായി കരുതപ്പെടുന്നു. വൈകി മാത്രം വിവാഹം കഴിക്കുകയും, കുട്ടികളുണ്ടാവുകയും ചെയ്യുമ്പോള്‍ സ്തനങ്ങളില്‍ അടിഞ്ഞുകൂടുന്നു ഹോര്‍മോണുകളുടെ കേന്ദ്രീകൃത രീതി കാന്‍സറിന്റെ സാധ്യതകളിലേക്ക് വഴി തുറക്കുന്നു. മുലയൂട്ടാത്ത അമ്മമാരിലും രോഗം വരാനുള്ള സാധ്യത ഏറെയാണ്.
 
സ്ത്രീകളിലെ കാന്‍സര്‍ രോഗത്തിന്റെ തുടക്കം ഒരു പരിധിവരെ അവര്‍ക്കു ത െകണ്ടുപിടിക്കാന്‍ കഴിയുതാണ്. കുളിക്കുമ്പോഴോ, വസ്ത്രങ്ങള്‍ മാറുമ്പോഴോ തങ്ങളുടെ സ്തനം സ്ത്രീകള്‍ക്ക് പരിശോധിക്കാവുതാണ്. അസാധാരണമായ തടിപ്പോ, വേദനയോ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്. സ്തനാര്‍ബുദം ആദ്യമേ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ എളുപ്പമാണ്. 4050 വയസുള്ള സ്ത്രീകളെ 'മാമ്മോഗ്രഫി' (Mammography) ചെയ്ത് രോഗനിര്‍ണയം നടത്താം. ഇന്ന് നിലവിലുള്ള എംആര്‍ഐ. സ്‌കാനിംഗിലൂടെയും രോഗനിര്‍ണയം സാധ്യമാവു.
 
അഭൂതപൂര്‍വമായ സ്തന വളര്‍ച്ച, മുലക്കണ്ണ് തടിച്ച് നിറവ്യത്യാസം വരിക എിവയും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളായി എണ്ണാവുതാണ്. സ്തനാഗ്രത്തില്‍ അനുഭവപ്പെടു ആര്‍ദ്രത, അല്ലെങ്കില്‍ മുഴ, എിവയെല്ലാം പലപ്പോഴും രോഗനിര്‍ണയത്തിലെ കാലതാമസം പ്രശ്‌നം സങ്കീര്‍ണമാക്കാനേ ഉപകരിക്കുകയുള്ളൂ. പ്രായമായ സ്ത്രീകള്‍ക്കാണ് സ്തനാര്‍ബുദത്തിന് സാധ്യത കൂടുതല്‍. 80 ശതമാനം സ്തനാര്‍ബുദ രോഗികളും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. TP53 എ മറ്റൊരു ജീനും ബ്രെസ്ര്‌റ് കാന്‍സറിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. 
 
പ്രധാനമായും എട്ട് തരത്തില്‍ സ്തനാര്‍ബുദങ്ങളെ തരം തിരിച്ചിരിക്കുന്നു.
 
ഡക്ടല്‍ കാര്‍സിനോമ ഇന്‍ സിടു (ഡിസിഐഎസ്)
 
സ്തനത്തിനുള്ളിലേക്ക് വായുസഞ്ചാരത്തിനായുള്ള കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളായി മാറുന്ന അവസ്ഥയാണ് ഡക്ടല്‍ കാര്‍സിനോമ ഇന്‍ സിടു (ഡിസിഐഎസ്) കാന്‍സര്‍. ഇത് സ്തന കോശങ്ങളിലേക്ക് പകരുന്ന അസുഖമല്ല. 
 
ലോബുലാര്‍ കാര്‍സിനോമ ഇന്‍ സിടു(എന്‍സിഐഎസ്)
 
സ്തനത്തിനുള്ളിലെ ചില കോശങ്ങള്‍ അമിതമായി വളരുന്നതാണ് ലോബുലാര്‍ കാര്‍സിനോമ ഇന്‍ സിടു(എന്‍സിഐഎസ്) കാന്‍സര്‍. സത്യത്തില്‍ ഇതൊരു കാന്‍സര്‍ അല്ല. ഡോക്ടര്‍മാര്‍ ഈ അവസ്ഥയെ കാന്‍സറായി പരിഗണിക്കുന്നില്ല. പക്ഷെ ഈ അവസ്ഥയുള്ളവര്‍ക്ക് കാന്‍സറിനുള്ള സാധ്യത കൂടുതലാണ്. 
 
ഇന്‍വാസിവ് ബ്രെസ്റ്റ് കാന്‍സര്‍(എന്‍എസ്ടി)
 
ഏറ്റവും കൂടുതലായി കണ്ടുവരുന്ന സ്തനാര്‍ബുദമാണ് ഇത്. സ്തനത്തിനുള്ളിലെ ലൈനിങ് കോശങ്ങളെയാണ് ബാധിക്കുന്നത്. 
 
ഇന്‍വാസീവ് ലോബുലാര്‍ ബ്രെസ്റ്റ് കാന്‍സര്‍
 
പത്ത് സ്തനാര്‍ബുദ രോഗികളില്‍ ഒരാള്‍ക്ക് വീതം ഇന്‍വാസീവ് ലോബുലാര്‍ ബ്രെസ്റ്റ് കാന്‍സര്‍ ആയിരിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. സ്തനങ്ങളുടെ ലോബുലസ് കോശങ്ങളില്‍ ആരംഭിച്ച് സ്തന കോശങ്ങളെയാകെ ബാധിക്കുന്ന അര്‍ബുദമാണിത്. ഏത് പ്രായക്കാരിലും ബാധിക്കാന്‍ സാധ്യതയുള്ള അര്‍ബുദമാണിത്. എന്നാല്‍ സാധാരണയായി 45നും 55നും ഇടയില്‍ പ്രായമുള്ള രോഗികളിലാണ് ഇത് കണ്ടു വരുന്നത്. 
 
ഇന്‍ഫഌമേറ്ററി ബ്രെസ്റ്റ് കാന്‍സര്‍
 
നൂറ് സ്തനാര്‍ബുദ രോഗികളില്‍ ഒന്നു മുതല്‍ നാലുപേരില്‍ ഇന്‍ഫഌമേറ്ററി ബ്രെസ്റ്റ് കാന്‍സര്‍ രോഗികള്‍ ഉണ്ടായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്തനങ്ങള്‍ തീപിടിച്ചത് പോലെ അനുഭവപ്പെടുന്നതിനാലാണ് ഇന്‍ഫഌമേറ്ററി ബ്രെസ്റ്റ് കാന്‍സര്‍ എന്ന പേര് ഇതിനു ലഭിച്ചത്. 
 
പാഗെന്റ് ഡിലീസ് ഓഫ് ദി ബ്രെസ്റ്റ് കാന്‍സര്‍
 
ഏറ്റവും അപൂര്‍വ്വമായ സ്തനാര്‍ബുദങ്ങളിലൊന്നാണിത്. മുലക്കണ്ണില്‍ ആരംഭിക്കുന്ന പാഗെന്റ് ഡിലീസ് ഓഫ് ദി ബ്രെസ്റ്റ് കാന്‍സര്‍ മുലക്കണ്ണിന് ചുറ്റുമുള്ള ഇരുണ്ട ഭാഗമായ എരിയോളയെയും ബാധിക്കുന്നു. ആദ്യം ഈ ഭാഗങ്ങള്‍ ചുവന്ന നിറത്തിലും പിന്നീട് ചൊറിച്ചിലും വേദനയും ഉണ്ടാവുകയും ചെയ്യുന്നു. 
 
അന്‍ഗിയോസര്‍കോമ ഓഫ് ദി ബ്രെസ്റ്റ് 
 
 
രക്തക്കുഴലുകള്‍ക്ക് സമീപത്തുള്ള കോസങ്ങളെ ബാധിക്കുന്ന സ്തനാര്‍ബുദമാണിത്. ഇത് രണ്ട് തരത്തിലാണുള്ളത്. രക്തക്കഉവലുകള്‍ക്ക് സമീപത്ത് നിന്ന് ആരംഭിച്ച് മറ്റ് ഭാഗത്തേക്ക് പരക്കുന്ന അര്‍ബുദവും കോശദ്രാവകത്തില്‍ ആരംഭിച്ച് മറ്റ് ഭാഗങ്ങളിലേക്ക് പരക്കുന്ന അര്‍ബുദവും. 
 
പുരുഷന്‍മാരിലെ ബ്രെസ്റ്റ് കാന്‍സര്‍
 
സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാറുണ്ട്. പക്ഷെ ഇത് വളരെ അപൂര്‍വ്വമാണ്. 50,000ത്തോളം സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം സ്തനാര്‍ബുദം ബാധിക്കുമ്പോള്‍ 350 പുരുഷന്മാരില്‍ മാത്രമാണ് പ്രതി വര്‍ഷം ഇത് ബാധിക്കുന്നത്. സ്ത്രീകള്‍ക്ക് വരുന്ന അതേ രീതിയില്‍ തന്നെയായിരിക്കും പുരുഷന്മാരിലും സ്തനാര്‍ബുദം ബാധിക്കുന്നത്. ചികിത്സയും സമാനം തന്നെ. സ്ത്രീകളിലെ ലക്ഷണങ്ങള്‍ തന്നെയായിരിക്കും പുരുഷന്മാരിലും ഉണ്ടായിരിക്കുക. 
 
Next Article