ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

രേണുക വേണു

ബുധന്‍, 13 നവം‌ബര്‍ 2024 (11:55 IST)
കമിഴ്ന്നു കിടന്നു ഉറങ്ങാന്‍ ഇഷ്ടമുള്ളവരാണ് നമ്മില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ അങ്ങനെ കിടക്കുമ്പോള്‍ ആരോഗ്യത്തിനു ഒട്ടേറെ ദോഷങ്ങള്‍ ഉണ്ടാകുന്നു. കമിഴ്ന്നു കിടന്നുറങ്ങുമ്പോള്‍ നിങ്ങളുടെ വയറിലേക്കാണ് കൂടുതല്‍ ബലം പ്രയോഗിക്കുന്നത്. വയറിനു സമ്മര്‍ദ്ദം കൂടുന്നത് നട്ടെല്ലിനെ വരെ സാരമായി ബാധിക്കും. 
 
വയറിനു ബലം കൊടുത്ത് ഉറങ്ങുമ്പോള്‍ നട്ടെല്ലിനും കഴുത്തിനും സമ്മര്‍ദ്ദമുണ്ടാകും. ശരീരഭാരം മുഴുവന്‍ വയറിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് കൊണ്ടാണ് ഇത്. വയറിനു ബലം കൊടുത്ത് കിടക്കുമ്പോള്‍ നട്ടെല്ലിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിനു തിരിച്ചടിയാകുന്നു. വയറിനു ബലം കൊടുത്ത് കിടക്കുമ്പോള്‍ ശ്വാസോച്ഛാസത്തിനു ബുദ്ധിമുട്ട് നേരിടും. 
 
വയറിനു ബലം നല്‍കി ഉറങ്ങുമ്പോള്‍ തലയും നട്ടെല്ലും തമ്മിലുള്ള വിന്യാസത്തില്‍ മാറ്റം സംഭവിക്കുന്നു. ഇത് കഴുത്ത് വേദനയിലേക്ക് നയിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍