മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 12 നവം‌ബര്‍ 2024 (17:58 IST)
പലരും വാഴപ്പഴത്തിന്റെ തൊലി ഒരു പാഴ് വസ്തുവായാണ് കരുതുന്നത്. അതിനാല്‍ തന്നെ പഴം കഴിച്ചശേഷം വലിച്ചെറിയാറാണ് പതിവ്. എന്നാല്‍ വാഴപ്പഴത്തിന് ചില ആരോഗ്യ ഗുണങ്ങളും മറ്റു ചില ഉപയോഗങ്ങളും ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വാഴപ്പഴത്തിന്റെ തൊലിയില്‍ ധാരാളം ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അവയവങ്ങള്‍ക്കുണ്ടാകുന്ന ഫ്രീ റാഡിക്കല്‍ ഡാമേജ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ ഫൈറ്റോ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫക്ഷന്‍ ഉണ്ടാക്കുന്നത് തടയും.
 
മറ്റൊന്ന് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഈ തൊലി സഹായിക്കും. ഫേഷ്യല്‍ മാസ്‌ക്കായി ബനാനയുടെ തൊലി ഉപയോഗിക്കാന്‍ സാധിക്കും. ഇത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, ചുവപ്പ്, മുഖക്കുരു എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. മുടി വളര്‍ച്ച ഉയര്‍ത്താനും വാഴപ്പഴത്തിന്റെ തൊലിക്ക് സാധിക്കും. ഇത് മുടിയുടെ ഈര്‍പ്പം നിലനിര്‍ത്തി തിളങ്ങാനും സഹായിക്കും. ഇതിനായി തലമുടിയില്‍ വാഴപ്പഴത്തിന്റെ തൊലി കൊണ്ട് ഉരച്ചാല്‍ മതി. 15 മുതല്‍30 മിനിറ്റ് വരെ ഇത് തുടരാം. ഇതിനോടൊപ്പം ഷാംപൂവും ഉപയോഗിക്കാം. ശേഷം കഴുകി കളയാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍