ഭക്ഷണം കഴിച്ച ഉടനെ പല്ല് തേക്കാറുണ്ടോ ? എങ്കിൽ ഇക്കാര്യം അറിയൂ !

Webdunia
ശനി, 7 ഡിസം‌ബര്‍ 2019 (18:39 IST)
പല്ല് തേക്കാതെ ഭക്ഷണം കഴിക്കുക എന്നത് നമുക്ക് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. രണ്ട് നേരവും പല്ലു തേക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ ചിലർ അതും കടന്ന് ഓരോ തവണയും ഭക്ഷണം കഴിച്ച് ശേഷവും പല്ല് തേക്കാറുണ്ട്. അത്തരത്തിലുള്ള ശീലം നിങ്ങൾക്കുണ്ടോ ? 
 
ഭക്ഷണം കഴിച്ച ശേഷം പേസ്റ്റ് ഉപയോഗിച്ച് പല്ലു തേക്കുന്നത് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇനി അത്തരത്തിൽ പല്ല് തേക്കണമെന്ന് തോന്നിയാൽ പേസ്റ്റ് ഉപയോഗിക്കാതെ പല്ല് തേക്കാം. പേസ്റ്റ് ഉപയോഗിച്ച് നിരന്തരം പല്ല് തേക്കുന്നത് പല്ലിന് മുകളിലെ സ്വാഭാവിക കോട്ടിംഗ് ഇല്ലാതാക്കും. രാവിലെയും രാത്രിയിലും രണ്ട് തവണ ബ്രഷ് ചെയ്യുന്നതാണ് ഉത്തമം.
 
ഒരു കണ്ണാടിക്ക് മുന്നിൽ നിന്ന് പല്ലുതേക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വായയുടെ ആരോഗ്യം സ്വയം മനസ്സിലാക്കാൻ ഇത് സഹായിക്കും. എപ്പോഴും ഒരേ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതാണ് നല്ലത്. ഒരോ പേസ്റ്റിലേയും ഘടകങ്ങൾ വ്യത്യസ്തമായിരിക്കും എന്നതിനാൽ ഇത് വായയുടെ ആരോഗ്യത്തെ ബാധിക്കും.  

അനുബന്ധ വാര്‍ത്തകള്‍

Next Article