ഒരു സ്‌ത്രീ ഗർഭിണി ആയിരിക്കുമ്പോഴും അതിന് ശേഷവും ഒരുപാട് സംശയങ്ങൾ ഉണ്ടാകും. അത് ആദ്യത്തെതാണെങ്കിൽ പറയാനില്ല. ഒരു കുഞ്ഞ് വയറ്റിൽ ഉണ്ടായിരി മൂന്നോ നാലോ മാസം കഴിയുമ്പോൾ തന്നെ നമ്മുടെ ശരീരം അതുമായി പൊരുത്തപ്പെട്ടിരിക്കും. കുഞ്ഞിനെ മുലയൂട്ടുന്നതിനായി സ്വയം തയ്യറെടുപ്പുകൾ തുടങ്ങുകയും ചെയ്യും.
സ്തനങ്ങള്‍ വലുതാകുന്നതിനും സ്പര്‍ശിക്കുന്നയവസരത്തില്‍ വേദന തോന്നുന്നതിനും കാരണം ഇതുതന്നെയാണ്. സ്തനങ്ങള്‍ക്ക് വലിപ്പം കുറവാണെങ്കില്‍ പാല്‍ കുറവായിരിക്കുമെന്നൊരു വിശ്വാസമുണ്ട്, ഇത് വെറുമൊരു കെട്ടുകഥ മാത്രമാണ്. മുലയൂട്ടുന്നതും സ്തനങ്ങളുടെ വലിപ്പവും തമ്മിൽ യാതൊരു ബന്ധമില്ല.
മുലയൂട്ടുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശ്രദ്ധിക്കേൺറ്റ പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്.
മുലഞെട്ടുകള്‍ ഉരയ്ക്കുകയോ തിരുമ്മുകയോ വേണ്ട - അത് നിങ്ങള്‍ക്ക് വേദനയുളവാക്കുമെന്നു മാത്രമല്ല, മുലയൂട്ടുന്നതിനു തടസ്സമാവുകയും ചെയ്യും. നഴ്സിംഗ് ബ്രാ ഉപയോഗിക്കുന്നത് ഉത്തമമാണ്. മുലയൂട്ടുന്ന സമയത്ത് മാറ്റാന്‍ സാധിക്കുന്ന ഫ്ളാപ്പുകളാണ് ഇതിന്റെ പ്രത്യേകത.
മുലയൂട്ടല്‍ അനായാസമാക്കുന്നതിനു വേണ്ടി മുന്‍ഭാഗം തുറക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള വസ്‌ത്രങ്ങൾ വാങ്ങുക. മുലയൂട്ടുന്ന അവസരത്തില്‍, കഴുത്തിനും ചുമലുകള്‍ക്കും അസ്വസ്ഥതയുണ്ടാകാതിരിക്കാന്‍ നഴ്സിംഗ് പില്ലോ കരുതുക. കുഞ്ഞിനെ ശരിയായ സ്ഥാനത്താക്കുന്നതിന് സാധാരണ തലയിണയെക്കാള്‍ ഗുണകരമായിരിക്കുമിത്.