ഹൃദ്രോഗം വില്ലൻ തന്നെ, സ്‌ത്രീകളിലാണെങ്കിൽ പറയാനില്ല!

തിങ്കള്‍, 5 നവം‌ബര്‍ 2018 (08:19 IST)
ഹൃദ്രോഗം എന്നും വില്ലൻതന്നെയാണ്. അത് ആണിനായാലും പെണ്ണിനായാലും. എന്നാൽ സ്‌ത്രീകൾക്ക് ഉണ്ടാകുമ്പോൾ അതിന് ഇത്തിരി കടുപ്പം കൂടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു അറ്റാക്ക് ഉണ്ടായതിന് ശേഷം മറ്റൊന്ന് പെട്ടെന്ന് ഉണ്ടാകാൻ സ്‌ത്രീകളിലാണ് സാധ്യത കൂടുതലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. സ്‌ത്രീകളിൽ ഹൃദ്രോഗം വന്ന് മരിച്ചവരുടെ എൺനം പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്.
 
സ്ത്രീകളില്‍ 34% ഹൃദ്രോഗം മൂലം മരിക്കുമ്പോള്‍ മറ്റു രോഗങ്ങളുടെ ഫലമായി മരിക്കുന്ന നിരക്ക് 29% മാത്രമാണെന്നാണ് കണക്കുകൾ‍. ഈ രോഗത്തിന് ലക്ഷണങ്ങൾ അത്ര പ്രകടമാകാറില്ല്ലാത്തതുകൊണ്ടുതന്നെ ചികിത്സ നൽകാനും താമസിക്കുന്നു. സ്‌ത്രീകളിൽ നെഞ്ചുവേദന ഉണ്ടാകുന്നത് ഇതിന്റെ ലക്ഷണമാണ്. എന്നാൽ ഇത് എപ്പോഴും അനുഭവപ്പെട്ടെന്ന് വരില്ല.
 
നെഞ്ചുവേദനയ്ക്കുപകരം നെഞ്ചെരിച്ചിൽ‍, ശ്വാസതടസം, ഗ്യാസ്ട്രബിൾ‍, തലകറക്കം, ഏമ്പക്കം, മനം പുരട്ടല്‍ തുടങ്ങി മറ്റു ചില ലക്ഷണങ്ങളാണ് സത്രീകളില്‍ കാണുക. എന്നാൽ ഇതെല്ലാം എപ്പോഴും ഹൃദ്രോഗത്തിന്റെ സൂചനയാണെന്ന് കരുതരുത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍