ഭംഗി മാത്രം നോക്കി ഒരിക്കലും കുട്ടികൾക്ക് വസ്ത്രങ്ങൾ വാങ്ങരുത്. ധരിക്കുമ്പോഴുള്ള കംഫർട്ട് മുഖ്യമാണ്. ബേബി ഷോപ്പിംഗ് വളരെ ശ്രദ്ധയോട് കൂടി ചെയ്യേണ്ട കാര്യമാണ്. കാരണം നവജാത ശിശുക്കളുടെ ചർമ്മം പ്രത്യേകിച്ച് സെൻസിറ്റീവ് ആണ്. അതിനാൽ, അവർക്ക് വേണ്ടി വസ്ത്രങ്ങൾ കണ്ടെത്തുമ്പോൾ കോട്ടൺ/മസ്ലിൻ തുണികൾ കൊണ്ട് നിർമ്മിച്ച ഇനങ്ങൾ തിരഞ്ഞെടുക്കാൻ കഴിവതും ശ്രദ്ധിക്കുക. കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
* കുഞ്ഞിന്റെ ചർമം ലോലമായതിനാൽ നിലവാരം കുറഞ്ഞ തുണികൾ അലർജി ഉണ്ടാക്കും
* കഴിവതും ഇളംനിറത്തിലുള്ള ഉടുപ്പുകൾ വാങ്ങുക
* മുൻനിര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ പരിശോധനയ്ക്ക് ശേഷമാണ് വിപണിയിലെത്തുന്നത്
* ബ്രാൻഡഡ് ആയിട്ടുള്ള വസ്ത്രങ്ങൾ വാങ്ങാം