പുകവലിക്കാരുടെ ശ്രദ്ധക്ക് ശ്വാസകോശം ക്ലീനാക്കും ഈ പഴങ്ങൾ !

Webdunia
വെള്ളി, 20 ഡിസം‌ബര്‍ 2019 (19:56 IST)
തക്കാളിക്കും ആപ്പിളിനും ശ്വാസകോശത്തെ സംരക്ഷിച്ചു നിർത്താനുള്ള കഴിവുണ്ടെന്ന് പുതിയ പഠനത്തിലെ കണ്ടെത്തൽ. ശ്വാസകോശത്തിനുണ്ടാകുന്ന തകാരാറുകൾ പോലും ആപ്പിളും തക്കാളിയും കഴിക്കുന്നവരിൽ പരിഹരിക്കപ്പെടുന്നു എന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ.
 
ദിവസവും രണ്ട് തക്കളിയിലധികമോ മുന്നു നേരം പഴങ്ങൾ ആഹാരത്തിന്റെ ഭാഗമാക്കുന്നവരിലൊ ഇത് കഴിക്കാത്തവരെ അപേക്ഷിച്ച് ശ്വാസ കോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുന്നാതായി പഠനത്തിൽ കണ്ടെത്തി. തക്കാളി ധാരാളം ഉപയോഗിക്കുന്നവരിൽ ശ്വാസകോശ അസുഖങ്ങൾ കുറയുന്നതായി നേരത്തെ തന്നെ പഠനങ്ങൾ കണ്ടെത്തിയിരുന്നു.
 
സാദാരണ ഗതിയിൽ 35 വയസിനു ശേഷം, ശ്വാസകോശത്തിന്റെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങൾ വരാറുണ്ട്. ഇതിന് ഒരു ഉത്തമ പരിഹാരമാണ് നിത്യവും പഴങ്ങൾ ആഹാരത്തിന്റെ ഭാഗമാക്കുന്നത് എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പുകവലികൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ പോലും ചെറുക്കാൻ ഇതിലൂടെ കഴിയും എന്നും പഠനം വെളിപ്പെടുത്തുന്നു.    

അനുബന്ധ വാര്‍ത്തകള്‍

Next Article