ചായപ്പൊടി അധികം തിളപ്പിക്കരുത്; ചെയ്യേണ്ടത് ഇങ്ങനെ

Webdunia
വ്യാഴം, 20 ജൂലൈ 2023 (15:04 IST)
മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ചായയും കാപ്പിയും. ദിവസവും രണ്ട് ഗ്ലാസ് ചായയെങ്കിലും നമ്മള്‍ കുടിക്കും. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാല്‍ വെറും വയറ്റില്‍ ചായ കുടിക്കുന്ന ശീലവും മലയാളികള്‍ക്കുണ്ട്. അതേസമയം നമ്മള്‍ പലപ്പോഴും ചായ ഉണ്ടാക്കുന്നത് തെറ്റായ രീതിയിലാണ്. 
 
തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം മലയാളികള്‍ക്കുണ്ട്. യഥാര്‍ഥത്തില്‍ ഇതിന്റെ ആവശ്യം ഇല്ല. ചായപ്പൊടി കൂടുതല്‍ നേരം തിളപ്പിക്കുന്നത് ചായയ്ക്ക് കയ്പ്പ് രുചി വരാന്‍ കാരണമാകും. മാത്രമല്ല ചായപ്പൊടി കൂടുതല്‍ നേരം തിളപ്പിച്ചാല്‍ അമിതമായ അളവില്‍ കഫീന്‍ ഉത്പാദിപ്പിക്കപ്പെടും. കഫീന്‍ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് ഉറക്കക്കുറവ്, തലവേദന, ദഹനപ്രശ്‌നം എന്നിവയ്ക്ക് കാരണമാകുമെന്ന് അറിയാമല്ലോ. അതുകൊണ്ട് ചായപ്പൊടി അധികം തിളപ്പിക്കരുത്. 
 
ചായപ്പൊടി ചേര്‍ത്ത ഉടനെ തന്നെ ഗ്യാസ് ഓഫ് ചെയ്യണം. ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്നത് അത്ര നല്ല കാര്യമല്ല. അതുപോലെ തന്നെ ചായ ഉണ്ടാക്കാന്‍ എപ്പോഴും പുതിയ വെള്ളം ഉപയോഗിക്കണം. നേരത്തെ തിളപ്പിച്ച് വെച്ച വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article