ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ എന്തെല്ലാം? വരാതെ നോക്കുന്നത് എങ്ങനെ?

ചിപ്പി പീലിപ്പോസ്
വെള്ളി, 18 ഒക്‌ടോബര്‍ 2019 (11:42 IST)
ഡെങ്കിപ്പനിയുടെ സീസണാണ്. വളരെയധികം സൂക്ഷിക്കേണ്ട ഒരു പനിയാണ് ഡെങ്കിപ്പനി. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ഡെങ്കിപ്പനി മരണകാരണമാകും. 4 തരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാം വിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതായുമാണ് കണ്ടുവരുന്നത്. 
 
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ:
 
പനി, ശക്തമായ തലവേദന, സന്ധിവേദന, തൊലിപ്പുറത്ത് പൊള്ളല്‍, കണ്ണിനു ചുറ്റിനും വേദന, ശരീരവേദന, ഛർദ്ദി, തളർച്ച 
 
ഡെങ്കി വരാതെ തടയാന്‍:
 
പരിസരത്ത് വെള്ളംകെട്ടിക്കിടക്കാതെ സൂക്ഷിക്കണം. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ഭക്ഷണവും വെള്ളവും പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കണം. രോഗവാഹകരായ കൊതുകുകള്‍ക്ക് വസിക്കാനും പെരുകാനും പാകത്തില്‍ ഭക്ഷണം തുറന്ന് വെക്കരുത്.
 
ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഡെങ്കു ഉള്ളയാളെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ വൈറസ് പകരും. രക്തപരിശോധനയാണ് രോഗം തിരിച്ചറിയാന്‍ ചെയ്യേണ്ടത്. ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article