നിങ്ങളുടെ ഉറക്കം ശരിയായ രീതിയില്‍ ആണോ?

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (16:39 IST)
ഉറക്കം ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. ഉറക്കം ശരിയായില്ലെങ്കില്‍ അത് ജീവിതത്തിന്റെ താളം തന്നെ മാറ്റിയേക്കാം. ഓരോ വ്യക്തിയും അവരുടെ പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ച് എത്രസമയം ഉറങ്ങണം എന്നും കണങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ ചിലര്‍ വൈകി ഉറങ്ങുന്ന വരാണ് ചിലരാണെങ്കില്‍ വൈകി ഉണരുന്നവരും. ഇത്തരത്തില്‍ വൈകി ഉറങ്ങുന്നതും ഉണരുന്നതും അപകടരമായ ശീലമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 
 
ഇത്തരക്കാരില്‍ അകാലമരണ സാധ്യത വളരെ കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഇത്തരക്കാരിലെ മരണസാധ്യത നന്നായി ഉറങ്ങുന്നവരെ കാളും ശതമാനം കൂടുതലാണ് . മാത്രവുമല്ല ഇവരില്‍ പ്രമേഹം, മാനസിക സംഘര്‍ഷങ്ങള്‍,നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകാനും സാധ്യത കൂടുതലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article