തണുത്ത നാരങ്ങവെള്ളമാണോ ചൂട് നാരങ്ങവെള്ളമാണോ കൂടുതല്‍ നല്ലത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (16:15 IST)
ചൂട് സമയത്ത് ഒരുഗ്ലാസ് തണുത്ത നാരങ്ങാ വെള്ളം കുടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ തണുത്ത നാരങ്ങ വെള്ളം പോലെ കുടിക്കാന്‍ അത്ര സുഖകരമല്ലെങ്കിലും ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉള്ളതാണ് ചൂട് നാരങ്ങാവെള്ളം. പനിയും ജലദോഷവുമുള്ളവര്‍ ചൂട് നാരങ്ങവെള്ളം കുടിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ മൂത്രാശയസംബന്ധമായ അണുബാധയുള്ളവരും ചൂട് നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. 
 
ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും ഇത് നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, വായ്‌നാറ്റം എന്നിവയ്ക്കും ഇത് നല്ലൊരു പരിഹാര മാര്‍ഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article