ദിവസവും രണ്ട് നേരം പല്ലുകള്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്ന് അറിയാമല്ലോ? എന്നാല്‍ പല്ല് തേയ്ക്കുന്ന പേസ്റ്റിന്റെ കാര്യത്തില്‍ പലരും അത്ര വലിയ ശ്രദ്ധ കൊടുക്കാറില്ല. രണ്ട് വിധം പേസ്റ്റുകളാണ് വിപണിയില്‍ പൊതുവായി ലഭിക്കുന്നത്. ക്രീം രൂപത്തിലുള്ള പേസ്റ്റും ജെല്‍ രൂപത്തിലുള്ള പേസ്റ്റും. ഇതില്‍ ജെല്‍ രൂപത്തിലുള്ള പേസ്റ്റ് പല്ലുകളുടെ ആരോഗ്യത്തിനു അത്ര നല്ലതല്ലെന്നാണ് പഠനം.
ജെല്‍ രൂപത്തിലുള്ള പേസ്റ്റ് പല്ലുകള്‍ക്ക് കൂടുതല്‍ ഉരവ് സംഭവിപ്പിക്കും. അതായത് ജെല്‍ രൂപത്തിലുള്ള പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ പല്ലുകളുടെ ഇനാമില്‍ നഷ്ടപ്പെടും. ക്രീം രൂപത്തിലുള്ള പേസ്റ്റാണ് എപ്പോഴും പല്ലുകള്‍ക്ക് നല്ലത്. ദിവസത്തില്‍ രണ്ട് നേരവും ക്രീം രൂപത്തിലുള്ള പേസ്റ്റ് ഉപയോഗിച്ച് മൂന്ന് മിനിറ്റ് പല്ല് തേച്ചാല്‍ തന്നെ നിങ്ങളുടെ ദന്തരോഗങ്ങള്‍ കുറയ്ക്കാം.
ജെല്‍ രൂപത്തിലുള്ള പേസ്റ്റ് വായില്‍ എരിച്ചില്‍ ഉണ്ടാക്കുന്നു. അമിതമായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതും പല്ലുകള്‍ക്ക് ദോഷമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് വളരെ ചെറിയ അളവില്‍ മാത്രം ടൂത്ത് പേസ്റ്റ് നല്‍കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം.