രുചിയില്‍ കേമന്‍, പക്ഷേ അധികമായാല്‍ എട്ടിന്റെ പണി; ചിക്കന്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക

Webdunia
ശനി, 8 ജൂലൈ 2023 (12:34 IST)
ഏറെ രുചികരമായി തയ്യാറാക്കാന്‍ സാധിക്കുന്ന നോണ്‍ വെജ് വിഭവമാണ് ചിക്കന്‍. ആരോഗ്യത്തിനു ഏറെ ഗുണങ്ങള്‍ ചെയ്യുന്ന ചിക്കന്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അമിതമായി ചിക്കന്‍ കഴിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. 
 
സ്ഥിരമായി വറുത്തതും പൊരിച്ചതുമായ ചിക്കന്‍ വിഭവങ്ങള്‍ കഴിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ ലെവല്‍ ഉയരാന്‍ സാധ്യത വളരെ കൂടുതലാണ്. റെഡ് മീറ്റിന് സമാനമായ രീതിയില്‍ തന്നെ വൈറ്റ് മീറ്റ് കഴിക്കുമ്പോഴും ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും. വറുത്തും പൊരിച്ചും ചിക്കന്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുകയാണ് നല്ലത്. 
 
ചൂട് കൂടിയ ഭക്ഷണമാണ് ചിക്കന്‍. അമിതമായി ചിക്കന്‍ കഴിക്കുമ്പോള്‍ ശരീര താപനിലയും അസാധാരണമായി ഉയരുന്നു. തുടര്‍ച്ചയായ ചിക്കന്‍ കഴിക്കുന്നത് ഒഴിവാക്കുകയാണ് ശരീരത്തിനു നല്ലത്. 
 
ചിക്കന്‍ ബിരിയാണി, ബട്ടര്‍ ചിക്കന്‍, ഫ്രൈഡ് ചിക്കന്‍ എന്നിവയില്‍ കൂടുതല്‍ കലോറി അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ചിക്കന്‍ കഴിക്കുന്നവരില്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article