പ്രമേഹ രോഗികളിൽ ഉപ്പ് അപകടകാരിയാവുന്നത് എങ്ങനെ ?

Webdunia
ഞായര്‍, 15 ഡിസം‌ബര്‍ 2019 (18:20 IST)
പ്രമേഹ രോഗികൾക്ക് പഞ്ചസാരയും അരി ഭക്ഷണങ്ങളുമെല്ലാമാണ് നിശിദ്ധം എന്നാണ് നമ്മൾ കരുതിയിരുന്നത്. ഉപ്പ് കഴിക്കുന്നതിൽ പ്രമേഹ രോഗികൾ യാതൊരു നിയന്ത്രണവും വരുത്താറില്ല. എന്നാൽ പ്രമേഹ രോഗികൾക്ക് ഉപ്പും അപകടകാരിയായി മാറുന്നതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.   
 
13 പഠനഫലങ്ങൾ അവലോകനം ചെയതിൽ നിന്നുമാണ് ഗവേഷകർ ഇത്തരം ഒരു നിരീക്ഷണത്തിൽ എത്തിച്ചേരുന്നത് ടൈപ്പ് 1, ടൈപ്പ് 2 ഡയബറ്റീസ് രോഗികളായ 254 പേരിൽ നടത്തിയ പഠണങ്ങളാണ് ഇത് തെളിയിക്കുന്നത്. ഉപ്പ് ശരീരത്തിൽ ചെല്ലുന്നതോടെ പ്രമേഹ രോഗികളിൽ അപകടകരമായ അവസ്ഥകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു എന്നാണ് പഠനങ്ങളുടെ അവലോകനങ്ങളിൽ നിന്നും തെളിഞ്ഞിരിക്കുന്നത്. 
 
ഉപ്പ് ചെറിയതോതിൽ പ്രമേഹ രോഗികളിൽ ചെല്ലുന്നത് തന്നെ ശരീരത്തിൽ രക്തസമ്മർദ്ദം വർധിക്കുന്നതിന് കാരണമാകും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. പ്രമേഹ രോഗികളിൽ വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത സ്വഭാവികമായി തന്നെ ഉണ്ട്. ഇതിനെ കൂടുതൽ വർധിപ്പിക്കുന്നതിനും പ്രമേഹ രോഗികളിൽ ഉപ്പിന്റെ ഉപയോഗം കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article