ചൂടുകുരു കാരണം ഉറങ്ങാന്‍ പറ്റുന്നില്ലേ?

രേണുക വേണു
ചൊവ്വ, 27 ഫെബ്രുവരി 2024 (09:49 IST)
Heat rash

വേനല്‍ക്കാലത്ത് പലരും നേരിടുന്ന വെല്ലുവിളിയാണ് ചൂടുകുരു. പുറത്തും കഴുത്തിലും കൈകളിലുമൊക്കെ ചൂടുകുരു അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ചൂടുകുരു ഉള്ളവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം: 
 
ദിവസവും ധാരാളം വെള്ളം കുടിക്കുക. ചൂടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കണം. 
 
ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്ന പോളിസ്റ്റര്‍ അടക്കമുള്ള സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കുക.
 
സോപ്പ് ഉപയോഗിക്കാതെ ഇടയ്ക്കിടെ ശരീരം കഴുകുക. 
 
കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക, തോര്‍ത്തു കൊണ്ട് ശക്തമായ ഉരസരുത് 
 
ചൂടുകുരു ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം പൗഡര്‍ ദേഹത്ത് തൂവുക 
 
ശരീരം തണുപ്പിക്കാന്‍ ലാക്ടോ കലാമിന്‍ ലോഷന്‍ പുരട്ടുക 
 
ഇലക്കറികളും ഫ്രൂട്ട്‌സും ധാരാളം കഴിക്കണം 
 
ശരീരത്തെ തണുപ്പിക്കുന്ന തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ ശീലമാക്കുക 
 
ചൂടുകുരു ഉള്ള സ്ഥലങ്ങളില്‍ ചൊറിയരുത്
 
ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയുള്ള വെയില്‍ കൊള്ളാതെ സൂക്ഷിക്കുക 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article