നല്ല പങ്കാളികളുടെ ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 ജനുവരി 2025 (18:55 IST)
ഇന്ന് പല ബന്ധങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണം തന്നെ പങ്കാളികള്‍ പരസ്പരം നീതിപുലര്‍ത്താത്തതാണ്. ഒരു ബന്ധമാകുമ്പോള്‍ രണ്ടുപേരും തമ്മില്‍ പരസ്പരം വിശ്വാസവും ബഹുമാനവും ഒക്കെ ആവശ്യമാണ്. അത്തരത്തില്‍ നീതിപുലര്‍ത്തുന്ന പുരുഷന്മാരുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒരു ബന്ധത്തില്‍ ഏറ്റവുമാവശ്യം പരസ്പരമുള്ള ആശയവിനിമയമാണ്. എന്തു കാര്യങ്ങളും പരസ്പരം സംസാരിച്ചാല്‍ മാത്രമേ അതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂ. നല്ലൊരു പങ്കാളിയാണ് നിങ്ങളുടെതെങ്കില്‍ നിങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരവും അവര്‍ തന്നെ തരും. നിങ്ങളെ കേള്‍ക്കാനും അവര്‍ തയ്യാറാവും. 
 
അതോടൊപ്പം തന്നെ നല്ലൊരു പങ്കാളിയാണ് നിങ്ങളുടെതെങ്കില്‍ അയാള്‍ എപ്പോഴും നിങ്ങളെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കും. ഒരിക്കലും നിങ്ങളെ തരംതാഴ്ത്തിയ രീതിയില്‍ സംസാരിക്കുകയോ തരംതാഴ്ത്തി കാണുകയോ ചെയ്യില്ല. നിങ്ങളെന്ന വ്യക്തിയെ ബഹുമാനിക്കുന്ന ആള്‍ ആയിരിക്കും അയാള്‍. ഓരോ വ്യക്തിത്വത്തിനും ബഹുമാനം നല്‍കുന്ന വ്യക്തിയായിരിക്കും നല്ല നീതിപുലര്‍ത്തുന്ന പങ്കാളി. അതോടൊപ്പം തന്നെ അയാള്‍ ചെയ്യേണ്ട കാര്യങ്ങള്‍ അയാള്‍ ഉത്തരവാദിത്വത്തോടെ ചെയ്യുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article