ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം അപ്പോള്‍ തന്നെ ചൂടാക്കരുത് !

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2023 (11:21 IST)
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എളുപ്പ പണികള്‍ നോക്കുന്നവരാണ് നമ്മള്‍ കൂടുതല്‍ പേരും. എന്നാല്‍, ഇത്തരം എളുപ്പ പണികള്‍ ചിലപ്പോള്‍ നമുക്ക് തന്നെ വിനയാകും. ഫ്രിഡ്ജില്‍ വച്ച ഏതു വസ്തുക്കളും പുറത്തെടുത്ത് അതേപടി ഉപയോഗിക്കരുത്. പുറത്തുവച്ച് സാധാരണ ഊഷ്മാവിലേക്ക് ആ പദാര്‍ത്ഥം എത്താനുള്ള സമയം നല്‍കണം. ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടന്‍ പാചകം ചെയ്താല്‍ ആഹാരം ദഹിക്കാന്‍ പ്രയാസമാകും. 
 
മാത്രമല്ല ഫ്രിഡ്ജില്‍ നിന്ന് ഏതെങ്കിലും ഭക്ഷണമെടുത്താല്‍ അത് ചൂടാക്കാതെ കഴിക്കുന്നതും ഗുണകരമല്ല. ഫ്രിഡ്ജില്‍ ആയിരുന്നു എന്നതുകൊണ്ട് ആ ഭക്ഷണം ബാക്ടീരിയ മുക്തമെന്ന് അര്‍ത്ഥമില്ല. നന്നായി ചൂടാക്കിയാല്‍ മാത്രമേ ഭക്ഷണം പൂര്‍ണമായി ബാക്ടീരിയ മുക്തമാകൂ. ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഏത് ഭക്ഷണ സാധനം ചൂടാക്കുമ്പോഴും ലോ ഫ്‌ളെയ്മില്‍ ഇട്ടു വേണം ചൂടാക്കാന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article