അമിത രക്തസമ്മര്‍ദ്ദമുള്ളരാണോ, കഴിക്കാം ഈ ഭക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 20 നവം‌ബര്‍ 2023 (19:42 IST)
ഇന്ന് ധാരാളം ആളുകള്‍ അമിത രക്ത സമ്മര്‍ദ്ദം കാരണം ബുദ്ധിമുട്ടുന്നുണ്ട്. അമിത രക്തസമ്മര്‍ദമുള്ളവര്‍ ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. പല തരത്തിലുള്ള ഫ്‌ളവനോയിഡുകളാല്‍ സമ്പുഷ്ടമാണ് ആപ്പിള്‍. അതുപോലെ തന്നെ സ്‌ട്രോബെറിയും ഫ്‌ളവനോയിഡുകളാല്‍ സമ്പുഷ്ടമാണ്. ഇത്തരത്തില്‍ ഫ്ളവനോയിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. 
 
സവാള ,കാബേജ്, ഓറഞ്ച് തുടങ്ങിയവ കഴിക്കുന്നതും ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ്. അതുപോലെ തന്നെ ചായയിലും ഫ്‌ളവനോയിഡ് അടങ്ങിയിട്ടുണ്ട്. ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോളിക്ക് ഫ്‌ളവനോയിഡും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍