സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചില്‍ കാരണം ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍ ധാരാളമാണ്. സ്ത്രീകളില്‍ മുടികൊഴിച്ചില്‍ കൂടുതല്‍ അനുഭവപ്പെടുന്ന കാലഘട്ടമാണ് ഗര്‍ഭാവസ്ഥ. പ്രസവം കഴിഞ്ഞ് മൂന്നാം മാസം മുതലാണ് പൊതുവേ മുടികൊഴിച്ചില്‍ തുടങ്ങാറുള്ളത്. ഇതിന് പ്രധാന കാരണം ഹോര്‍മോണുകളുടെ വ്യതിയാനമാണ്. ഗര്‍ഭിണിയാകുന്ന സമയത്തും പ്രസവശേഷവും ഉണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഗര്‍ഭാവസ്ഥയിലെയും പ്രസവശേഷവുമുള്ള മുടികൊഴിച്ചിലിന് കാരണമാകുന്നു.