പ്രാണായാമം ചെയ്യുന്നതിന്റെ പ്രധാനപ്പെട്ട 5 ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (19:05 IST)
പ്രധാനമായും പ്രാണായാമം ശ്വാസകോശത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ഇതുവഴി രക്തത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ എത്തുകയും ആസ്മയും ബ്രോങ്കൈറ്റീസും ഉള്ളവരില്‍ ആശ്വാസം നല്‍കുകയും ചെയ്യുന്നു. മറ്റൊന്ന് പ്രാണായാമം സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കും. കൂടാതെ ശ്രദ്ധയും ചിന്തകള്‍ക്ക് വ്യക്തയുണ്ടാക്കാനും പ്രാണായാമം സഹായിക്കും. 
 
ഓര്‍മശക്തി കൂട്ടാനും മികച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും തരുന്നു. പ്രാണായാമം ദഹനപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും. ഗ്യാസും അസിഡിറ്റിയും ദഹിക്കാത്ത അവസ്ഥയും ഭേദപ്പെടുത്താന്‍ പ്രാണായാമത്തിന് കഴിയും. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article