ഫ്രൂട്ട്‌സിലും പച്ചക്കറികളിലും സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ഈ സ്റ്റിക്കറുകള്‍ക്ക് ഓരോന്നിനും പ്രത്യേകതരം അര്‍ത്ഥങ്ങളുണ്ട്. പിഎല്‍യു (PLU) കോഡ് അഥവാ പ്രൈസ് ലുക്ക് അപ്പ് കോഡ് എന്നാണ് ഇതിനെ പറയുക. 1990 കളിലാണ് ഫ്രൂട്ട്‌സ് സ്റ്റിക്കറുകള്‍ മാര്‍ക്കറ്റില്‍ കാണാന്‍ തുടങ്ങിയത്.
1,400 ല്‍ അധികം പിഎല്‍യു കോഡുകളാണ് വ്യത്യസ്ത ഫ്രൂട്ട്‌സ്, പച്ചക്കറികള്‍ എന്നിവയ്ക്കായി നിലവില്‍ ഉപയോഗിക്കുന്നത്. നാലോ അഞ്ചോ അക്കങ്ങള്‍ അടങ്ങിയതായിരിക്കും സ്റ്റിക്കറിലെ കോഡ് നമ്പര്‍. ഫ്രൂട്ട്‌സില്‍ ഉപയോഗിച്ചിരിക്കുന്ന കീടനാശിനി ഏതെന്ന് സ്റ്റിക്കറില്‍ നിന്ന് മനസിലാക്കാം. '9' നമ്പറില്‍ നിന്ന് ആരംഭിക്കുന്ന അഞ്ച് അക്കങ്ങളാണ് ഉള്ളതെങ്കില്‍ അത് ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ചതാണ്. പരമ്പരാഗത കൃഷി രീതിയില്‍ ഉത്പാദിപ്പിക്കുന്ന ഫ്രൂട്ട്‌സില്‍ നാല് അക്കങ്ങളുള്ള സ്റ്റിക്കര്‍ കാണാം. പുറം തൊലിയില്‍ കറുത്ത പാടുള്ള സ്റ്റിക്കര്‍ ആണെങ്കില്‍ അത് രാസകീടനാശിനി ഉപയോഗിച്ചിട്ടുള്ളത്. സ്റ്റിക്കര്‍ ഉണ്ടെന്നു കരുതി ആ ഫ്രൂട്ട്‌സിനും പച്ചക്കറിക്കും എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് വിചാരിക്കരുത്.