പല രോഗങ്ങളെയും തടയുന്ന ഒമേഗ3 ഫാറ്റി ആസിഡ് ലഭിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 26 ഫെബ്രുവരി 2024 (10:28 IST)
ശരീരത്തിന് രോഗപ്രതിരോധ ശേഷി കൂട്ടി ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമായ ഘടകമാണ് ഒമേഗ3 ഫാറ്റി ആസിഡുകള്‍. നേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ അഭിപ്രായത്തില്‍ പതിവായി ഒമേഗ3 സപ്ലിമെന്റുകള്‍ കഴിക്കുന്നത് കൊറോണറി ഡിസീസ് തടയാനും ഓട്ടോ ഇമ്യൂണ്‍ ഡിസീസുകള്‍ വരാതിരിക്കാനും സഹായിക്കുമെന്നാണ്. പൊതുവേ കൊഴുപ്പുള്ള മത്സ്യം, മുട്ട എന്നിവയിലാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടുതല്‍ ഉള്ളത്. 
 
ചിയാ വിത്തിലും ധാരളം ഇത് അടങ്ങിയിട്ടുണ്ട്. ഫ്‌ലാക്‌സ് സീഡിലും ഒമേഗ3 ഉണ്ട്. എന്നാല്‍ ചിയാ സീഡിലാണ് ധാരാളം ഉള്ളത്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. വാല്‍നട്ടില്‍ ഒമേഗ3യും ആന്റിഓക്‌സിഡന്റുകളും ധാരാളം ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article