National Protein Day: ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കണം!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 27 ഫെബ്രുവരി 2024 (16:31 IST)
ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് പ്രോട്ടീന്‍. ശരീരകലകളുടെയും മസിലുകളുടെയും ആരോഗ്യത്തിന് മാത്രമല്ല കലോറി കത്തിച്ച് ശരീരഭാരം കുറയ്ക്കാനും പ്രോട്ടീന്‍ സഹായിക്കുന്നു. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളുടെ അളവു കുറയ്ക്കുന്നു. ഇത് കൂടുതല്‍ നേരം വിശക്കാതിരിക്കുന്നതിന് കാരണമാകുകയും ഭാരം കുറയുകയും ചെയ്യും.
 
പ്രോട്ടീന്‍ വിഘടിച്ചുണ്ടാകുന്ന അമിനോ ആസിഡുകള്‍ തൈറോയിഡ്, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. കൂടാതെ പ്രോട്ടീന്‍ മെറ്റബോളിസം വര്‍ധിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article