വണ്ണം കുറച്ച് ശരീരം ഫിറ്റ് ആക്കിവയ്‌ക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഇതിനായി പല മരുന്നുകളും പരീക്ഷണങ്ങളും നടത്തുന്നവരാണ് ഭൂരിഭാഗം പെരും.
പാലും തൈരും ശീലമാക്കിയാല്‍ അമിതവണ്ണം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍, ഈ വിശ്വാസം തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
പാലിലും തൈരിലും ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും വണ്ണം കുറയ്‌ക്കാന്‍ സഹായിക്കുന്നത് തൈരാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളാണ് ദഹനം എളുപ്പമാക്കുമെന്നതാണ് ഇതിനു കാരണം.
പതിവായി വ്യായാമം ചെയ്യുന്നവര്‍ തൈര് ശീലമാക്കുന്നത് ഉത്തമമാണ്. അതേസമയം തന്നെ പഴവര്‍ഗ്ഗങ്ങളും പാലും ഒന്നിച്ചു കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.